Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹിതനായ മകൻ കാമുകിക്കൊപ്പം ഒളിച്ചോടി; മാനഹാനി ഭയന്ന് മാതാപിതാക്കൾ ജീവനൊടുക്കി; സംഭവം രാജസ്ഥാനിൽ

വിവാഹിതനായ മകൻ കാമുകിക്കൊപ്പം ഒളിച്ചോടി; മാനഹാനി ഭയന്ന് മാതാപിതാക്കൾ ജീവനൊടുക്കി; സംഭവം രാജസ്ഥാനിൽ

മറുനാടൻ ഡെസ്‌ക്‌

ജോധ്പുർ: വിവാഹിതനായ മകൻ മറ്റൊരു പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. മാനഹാനി ഭയന്നാണ് മാതാപിതാക്കൾ ആത്മഹത്യ ചെയ്തത്. രാജസ്ഥാൻ ശ്രമിക്പുര സ്വദേശികളായ വിഷ്ണുദത്ത് (48), ഭാര്യ മഞ്ജു ദേവി (45) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇവരുടെ മൂത്തമകൻ ആ സമയം വീട്ടിലുണ്ടായിരുന്നു. മാതാപിതാക്കൾ തൂങ്ങിനിൽക്കുന്നത് കണ്ട് ഇയാൾ ബഹളം വച്ച് ആളെക്കൂട്ടിയിരുന്നു. അടുത്ത് താമസിക്കുന്ന ബന്ധുക്കളടക്കം ഓടിയെത്തി ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു.

മരിച്ച ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. ഇരുവരും വിവാഹിതരുമാണ്. എല്ലാവരും ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ ഇവരുടെ ഇളയമകൻ അവരുടെ ഗോത്രത്തിൽ നിന്നു തന്നെയുള്ള ഒരു യുവതിക്കൊപ്പം ഒളിച്ചോടിയതോടെയാണ് കാര്യങ്ങൾ വഷളായത്. വിവാഹിതനായ മകൻ ഇത്തരത്തിൽ ചെയ്തത് മാതാപിതാക്കളെ തകർത്തു കളഞ്ഞിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിന് പുറമെ സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും ഇവരെ സമ്മർദ്ദത്തിലാക്കിയിരുന്നു.

ഈ ആശങ്കയാണ് ഇവരെ മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മാതാപിതാക്കളുടെ മരണവാർത്ത അറിയിക്കാൻ മകനുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചില്ലെന്നാണ് പൊലീസും ബന്ധുക്കളും അറിയിച്ചത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP