Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുട്ടയുടെ പേരിൽ ഒരു രൂപയ്ക്ക് വേണ്ടി തർക്കിച്ചു; കടയുടമയുടെ മകന്റെ ചവിട്ടേറ്റ് 54കാരൻ മരിച്ചു

മുട്ടയുടെ പേരിൽ ഒരു രൂപയ്ക്ക് വേണ്ടി തർക്കിച്ചു;  കടയുടമയുടെ മകന്റെ ചവിട്ടേറ്റ് 54കാരൻ മരിച്ചു

താനെ: ഒരു രൂപയ്ക്കു വേണ്ടിയുള്ള തർക്കത്തിനൊടുവിൽ 54കരാൻ കടയുടമയുടെ മകന്റെ ചവിട്ടേറ്റു മരിച്ചു. മനോഹർ ഗാമ്നേയാണ് ചവിട്ടേറ്റ് മരിച്ചത്. കോഴിമുട്ട വാങ്ങാനെത്തിയപ്പോഴുണ്ടായ തർക്കമാണ് മരണത്തിലേക്ക് വഴിവെച്ചത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.

വെള്ളിയാഴ്ച രാത്രി കോഴിമുട്ടവാങ്ങാൻ കടയിലെത്തിയ മനോഹർ ഒരു രൂപ കുറച്ചാണ് നൽകിയതെന്നാരോപിച്ച് കടക്കാരനുമായി തർക്കമുണ്ടായി. പിന്നീട് മകനൊപ്പം വീണ്ടും ഇയാളെത്തിയതോടെയാണ് തർക്കം സംഘട്ടനത്തിലേക്ക് നീങ്ങിയത്. അച്ഛനെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതോടെ കടയുടമയുടെ മകൻ സുധാകർ പ്രഭുവും ഇടപെട്ടു.

കടയുടമയുടെ മകൻ മനോഹറിനെ പലതവണ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP