Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി; പോസ്റ്റ്‌മോർട്ടം ടേബിളിൽ എത്തിച്ചപ്പോൾ 'മൃതദേഹ'ത്തിനു ജീവൻ വച്ചു: മുംബൈയിലെ ആശുപത്രിയിൽ നടന്നത് നാടകീയ സംഭവങ്ങൾ

മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി; പോസ്റ്റ്‌മോർട്ടം ടേബിളിൽ എത്തിച്ചപ്പോൾ 'മൃതദേഹ'ത്തിനു ജീവൻ വച്ചു: മുംബൈയിലെ ആശുപത്രിയിൽ നടന്നത് നാടകീയ സംഭവങ്ങൾ

മുംബൈ: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയയാൾ പോസ്റ്റുമോർട്ടത്തിന് തൊട്ടുമുമ്പ് 'ജീവനോടെ' തിരിച്ചെത്തി. മുംബൈയിലെ സിയോൺ ആശുപത്രിയിലാണ് സംഭവം.

കഴിഞ്ഞ ദിവസം രാവിലെയാണു സംഭവം. രാവിലെ 11.15ന് സിയോൺ പൊലീസിന് സുലോചനഷെട്ടി മാർഗിലെ എസ്ടി ബസ് സ്റ്റോപ്പിൽ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നുവെന്ന സന്ദേശം ലഭിച്ചു. 10 മിനിട്ടിനകം പൊലീസെത്തി ഇയാളെ സമീപത്തുള്ള ലോകമാന്യതിലക് ജനറൽ ആശുപത്രി (സിയോൺ ആശുപത്രി)യിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രോഹൻ റോഹേക്കർ എത്തി പൾസ് നോക്കിയശേഷം ഇയാൾ മരിച്ചതായി അറിയിച്ചു. തുടർന്ന് മൃതദേഹം വെള്ളത്തുണികൊണ്ട് മൂടുകയും കാഷ്വാലിറ്റി രജിസ്റ്ററിൽ മരണം രേഖപ്പെടുത്തുകയും ചെയ്തു.

ഇതിനുശേഷം സ്‌ട്രെച്ചറിൽ കിടത്തിയ മൃതദേഹം മോർച്ചറിയിലേക്കും അവിടെനിന്ന് പോസ്റ്റ്‌മോർട്ടം ടേബിളിലേക്കും കൊണ്ടുപോയി. അപ്പോഴാണ് സ്‌ട്രെച്ചറിൽ മൃതദേഹം തള്ളിക്കൊണ്ടുപോവുകയായിരുന്നു അറ്റൻഡർമാർ മൃതദേഹം ശ്വാസമെടുക്കുന്നത് കണ്ടത്.

പോസ്റ്റ്‌മോർട്ടം ടേബിളിനടുത്തെത്തുന്നതിന് തൊട്ടുമുമ്പ് ഇയാൾ എഴുന്നേറ്റു. അറ്റൻഡർമാർ വിവരം ഉടൻ കാഷ്വാലിറ്റിയിൽ അറിയിച്ചു. തുടർന്ന് ഇയാൾ മരിച്ചെന്ന് സ്ഥിരീകരിച്ച ഡോക്ടർ ഓടിയെത്തി വാർഡിലേക്ക് മാറ്റി. തുടർന്ന് രോഗി മരിച്ചെന്ന് രേഖപ്പെടുത്തിയ റെക്കോർഡുകളെല്ലാം ആശുപത്രി അധികൃതർ നശിപ്പിച്ചു. വിശദാംശങ്ങളെല്ലാം നശിപ്പിക്കാൻ ശ്രമിച്ചത് വിവാദത്തിനിടയാക്കുകയും ചെയ്തു.

പൊലീസ് ഇയാളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികൾക്കായി വീണ്ടും ആശുപത്രിയിലെത്തിയപ്പോഴാണ് മരിച്ചെന്ന് കരുതിയയാൾ ചികിത്സയിലാണെന്ന് ഡോക്ടർമാർ അറിയിച്ചത്. ഇതിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇത്തരത്തിൽ രോഗിയുടെ പൾസ് തീരെ ഇല്ലാതാവുന്ന സാഹചര്യം പലപ്പോഴുമുണ്ടാവാറുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. മരിച്ച് ജീവിച്ചയാളുടെ മറ്റു വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP