Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

'ചികിത്സാ ചെലവുകൾ വഹിക്കാൻ കഴിയുന്നില്ല; കിടപ്പിലായ ഭാര്യയെ ജീവനോടെ കുഴിച്ചു മൂടി'; ഭർത്താവ് അറസ്റ്റിൽ

'ചികിത്സാ ചെലവുകൾ വഹിക്കാൻ കഴിയുന്നില്ല; കിടപ്പിലായ ഭാര്യയെ ജീവനോടെ കുഴിച്ചു മൂടി'; ഭർത്താവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പനജി: അസുഖം ബാധിച്ച് കിടപ്പിലായിരുന്ന 42 കാരിയെ ഭർത്താവ് ജീവനോടെ കുഴിച്ചുമൂടി. ​ഗോവയിലെ ബിച്ചോളിയിലാണ് സംഭവം. ഭർത്താവായ തുക്കാറാം ​ഗാവങ്കറെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനടുത്ത് കനാൽപണി നടക്കുന്ന സ്ഥലത്താണ് കുഴിച്ചുമൂടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കനാൽ പണിക്ക് വന്ന ജോലിക്കാൻ മണ്ണുമാന്തി ഉപയോ​ഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പണിക്കാരോട് അവിടെ കുഴിക്കരുതെന്ന് തുക്കാറാം പറഞ്ഞതാണ് ജോലിക്കാർക്ക് സംശയത്തിനിടയാക്കിയത്. തുടർന്ന് കുഴി എടുക്കുന്നതിനിടെ ഭാര്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

ദാരിദ്ര്യവും നിരാശയുമാണ് അവളെ ജീവനോടെ കുഴിച്ചിടാൻ പ്രേരിപ്പിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. മോശം ജീവിതസാഹചര്യം മൂലം അവരുടെ 14 വയസ്സുള്ള മകൻ സ്‌കൂളിൽ പോകുന്നത് നിർത്തിയതായും ഇയാൾ പൊലീസിനോട് പറഞ്ഞു.

കൂലിപ്പണി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന പ്രതിക്ക് ഭാര്യയുടെ ചികിത്സാ ചെലവുകൾ വഹിക്കാൻ കഴിയാത്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തുക്കാറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാൾക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിനും 201 വകുപ്പ് പ്രകാരം കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിക്കലിനും കേസ് രജിസ്റ്റർ ചെയ്തതായി ബിച്ചോളി പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP