Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനറൽ കംമ്പാർട്ട്‌മെന്റിൽ കൈക്കുഞ്ഞുമായി നിന്ന ഭാര്യക്ക് ഇരിക്കാനൽപ്പം സ്ഥലം ചോദിച്ചതിന് യുവാവിന് നഷ്ടമായത് സ്വന്തം ജീവൻ; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12അംഗ സംഘം സാഗറിനെ കൊലപ്പെടുത്തിയത് തല്ലിയും ചവിട്ടിയും

ജനറൽ കംമ്പാർട്ട്‌മെന്റിൽ കൈക്കുഞ്ഞുമായി നിന്ന ഭാര്യക്ക് ഇരിക്കാനൽപ്പം സ്ഥലം ചോദിച്ചതിന് യുവാവിന് നഷ്ടമായത് സ്വന്തം ജീവൻ; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12അംഗ സംഘം സാഗറിനെ കൊലപ്പെടുത്തിയത് തല്ലിയും ചവിട്ടിയും

മറുനാടൻ മലയാളി ബ്യൂറോ

പൂണെ: സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്ത്രീകളടക്കമുള്ളവർ ചേർന്ന് യുവാവിനെ ട്രെയിനിനുള്ളിലിട്ട് അടിച്ചുകൊന്നു. ഇന്ന് രാവിലെ മുംബൈ-ലാത്തൂർ-ബിദർ എക്സ്പ്രസിനുള്ളിൽ വച്ചാണ് മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശി സാഗർ മർക്കാദ്(26) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ എല്ലാവരെയും അറസ്റ്റ് ചെയ്തതായും ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെയാണ് സാഗർ അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് വയസ്സുള്ള മകൾക്കുമൊപ്പം ട്രെയിനിൽ കയറിയത്. ജനറൽ കമ്പാർട്ട്മെന്റിൽ നല്ല തിരക്കായതിനാൽ ഇവർക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനിടെ കുഞ്ഞിനെ കൈയിലെടുത്ത് നിൽക്കുകയായിരുന്ന ഭാര്യയ്ക്ക് എങ്ങനെയെങ്കിലും സീറ്റ് ഉറപ്പാക്കാൻ സാഗർ ശ്രമിച്ചു. ഇതിനായി ഒരു സ്ത്രീയോട് അല്പം നീങ്ങിയിരിക്കാമോ എന്ന് ചോദിച്ചു. എന്നാൽ നീങ്ങിയിരിക്കാൻ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന സ്ത്രീ ബഹളംവെച്ച് യുവാവിനെ മർദിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ച് സ്ത്രീകൾ അടക്കം 12 പേർ ചേർന്നാണ് സാഗറിനെ മർദിച്ചതെന്നാണ് ഭാര്യയുടെ മൊഴി.

സാഗറിനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ട് ഭാര്യയും അമ്മയും തടയാൻ ശ്രമിച്ചെങ്കിലും ഇവർ പിന്മാറിയില്ല. തുടർന്ന് ട്രെയിൻ ദൗന്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ സാഗറിന്റെ ഭാര്യ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി. ഉടൻതന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കല്യാണിൽ താമസിക്കുന്ന സാഗറും കുടുംബവും സോളാപൂരിൽ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായാണ് ട്രെയിനിൽ കയറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP