Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ രാജ്യത്ത് ആദ്യ ആക്രമണം റിപ്പോർട്ട് ചെയ്തു; ലൈംഗികത അതിരുകടന്നു: സ്വവർഗാനുരാഗിയായ പ്രണയിതാവിനെ യുവാവ് കുത്തി

സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ രാജ്യത്ത് ആദ്യ ആക്രമണം റിപ്പോർട്ട് ചെയ്തു; ലൈംഗികത അതിരുകടന്നു: സ്വവർഗാനുരാഗിയായ പ്രണയിതാവിനെ യുവാവ് കുത്തി

പൂണെ: ഇന്ത്യയിൽ സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെയാണ് രാജ്യത്ത് ആദ്യ ആക്രമണം റിപ്പോർട്ട് ചെയ്തു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച പുരുഷ പങ്കാളിയെ 23കാരൻ കുത്തി പരിക്കേൽപ്പിച്ചു. രാജേഷ് വർത്തക്ക് (46) എന്നയാളെയാണ് സുഹൃത്തും ലൈംഗിക പങ്കാളിയുമായ യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്.സെപ്റ്റംബർ 19 നാണ് സംഭവം നടന്നത്. കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബിസിനസുകാരനായ രാജേഷ് വർത്തയും ഹോട്ടൽ ജീവനക്കാരനായ യുവാവും തമ്മിൽ രണ്ട് വർഷത്തോളമായി അടുപ്പത്തിലാണ്. ഇരുവരും തമ്മിൽ ശാരീരികമായും ഏറെ അടുപ്പത്തിലായിരുന്നു. സംഭവം നടന്ന ദിവസവും ഇരുവരും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ നിരവധി തവണ ലൈംഗിക വികാരങ്ങൾ പ്രകടിപ്പിക്കുകയും ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ 23കാരൻ പ്രകോപിതനായി ആക്രമിക്കുകയായിരുന്നുവെന്ന് ഖദക് പൊലീസ് സ്റ്റേഷൽ സീനിയർ ഇൻസ്‌പെക്ടർ (എസ്‌ഐ) പറഞ്ഞു. സംഭവത്തിൽ രാജേഷ് വർത്തയുടെ പരാതിയിൽ പൊലീസ് കൊലപാതക ശ്രമത്തിൽ കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.

ഇന്ത്യയിൽ സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെയാണ് അക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സെപ്റ്റംബർ ആറിനായിരുന്നു ആ ചരിത്ര പ്രഖ്യാപനം. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തിൽ പറഞ്ഞു. വൈവിധ്യത്തിന്റെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP