Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പാചകം ചെയ്യാൻ ഭർത്താവ് ഏൽപ്പിച്ചത് മനുഷ്യന്റെ കൈ; ഭാര്യ ബോധം കെട്ട് വീണതോടെ ഇറച്ചിക്കറി തയ്യാറാക്കാൻ അടുക്കളയിൽ കയറിയത് മദ്യലഹരിയിലും; മനുഷ്യമാംസം കഴിക്കാനുറച്ച സഞ്ജയെ അഴിക്കുള്ളിലാക്കിയത് ഭാര്യയുടെ സമയോചിതമായ ഇടപെടൽ

പാചകം ചെയ്യാൻ ഭർത്താവ് ഏൽപ്പിച്ചത് മനുഷ്യന്റെ കൈ; ഭാര്യ ബോധം കെട്ട് വീണതോടെ ഇറച്ചിക്കറി തയ്യാറാക്കാൻ അടുക്കളയിൽ കയറിയത് മദ്യലഹരിയിലും; മനുഷ്യമാംസം കഴിക്കാനുറച്ച സഞ്ജയെ അഴിക്കുള്ളിലാക്കിയത് ഭാര്യയുടെ സമയോചിതമായ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: മനുഷ്യമാസം പാചകം ചെയ്ത് കഴിക്കാനുള്ള യുവാവിന്റെ ശ്രമം പൊളിച്ചത് ഭാര്യയുടെ സമയോചിതമായ ഇടപെടൽ. പുഴയിൽ നിന്നും കിട്ടിയ മനുഷ്യ ശരീരഭാഗം വീട്ടിലെത്തിച്ച് പാചകം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശി പൊലീസ് പിടിയിലായത്. മദ്യത്തിന് അടിമയായ സഞ്ജയ് എന്ന യുവാവാണ് മനുഷ്യശരീരം പാചകം ചെയ്യാൻ ശ്രമിക്കവെ പൊലീസ് പിടിയിലായത്.

മദ്യത്തിനടിമയായ 32കാരൻ തിങ്കളാഴ്‌ച്ച രാത്രിയിൽ വീട്ടിലെത്തിയത് കയ്യിൽ ഒരു കവറുമായി ആയിരുന്നു. വേഗം പാചകം ചെയ്ത് നൽകണമെന്നും ഇറച്ചായാണെന്നും പറഞ്ഞ് കവർ ഭാര്യക്ക് കൈമാറി. അടുക്കളയിലെത്തി ഇറച്ചി വൃത്തിയാക്കാനെത്തിയ ഭാര്യ മനുഷ്യന്റെ കൈ കണ്ട് നിലവിളിയോടെ ബോധം കെട്ട് വീണു. ഭാര്യയുടെ നിലവിളി കേട്ട് അടുക്കളയിലെത്തിയ സഞ്ജയ് ഭാര്യ ബോധമില്ലാതെ കിടക്കുന്നത് കണ്ടിട്ടും കുലുങ്ങിയില്ല.

ശവശരീരത്തിന്റെ ഭാഗം വൃത്തിയാക്കി ചട്ടിയിലിട്ട വേവിക്കുവാൻ സഞ്ജയ് തന്നെ തീരുമാനിച്ചു. മനുഷ്യ മാംസം പാചകം ചെയ്യുന്നതിന്റെ തിരക്കിൽ യുവാവ് ഇരിക്കുന്നതിനിടെ ഭാര്യക്ക് ബോധം തിരികെ ലഭിച്ചിരുന്നു. ഭർത്താവ് എന്ത് ചെയ്യുന്നു എന്ന് നോക്കാൻ എത്തിയ ഭാര്യ കണ്ടത് ചട്ടിയിലിട്ട് വേവിക്കുന്ന മുഷ്യമൃതദേഹത്തിന്റെ ഭാഗമാണ്. വീണ്ടും ഭയന്നുപേയ യുവതി വീടിന് പുറത്തിറങ്ങുകയും വീട് പുറത്തുനിന്ന് പൂട്ടുകയുമായിരുന്നു.

ഭാര്യ വീട് പൂട്ടിയതോ വീട്ടിന് പുറത്ത് പോയതോ മദ്യലഹരിയിലായിരുന്ന യുവാവ് അറിഞ്ഞിരുന്നില്ല. വീടിന് വെളിയിലെത്തിയ യുവതി അയൽക്കാരോട് വിവരം പറഞ്ഞു. അയൽക്കാരും യുവതിയും ചേർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവാവ് മനുഷ്യമാംസം പാചകം ചെയ്യുന്നു എന്ന വിവരം അറിഞ്ഞതോടെ പൊലീസ് പാഞ്ഞെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശവശരീരത്തിന്റെ ഭാഗങ്ങൾ യുവാവിന് എങ്ങനെ കിട്ടി എന്നും ബാക്കി ഭാഗങ്ങൾ എവിടെയെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.

പൊലീസെത്തി ചോദ്യംചെയ്തപ്പോഴാണ് ഗംഗ നദിയുടെ കൈവഴിയിൽനിന്നാണ് കൈ കിട്ടിയതെന്ന് പ്രതി വെളിപ്പെടുത്തിയത്. മദ്യലഹരിയിൽ പിതാവിനെ ആക്രമിച്ചതിന് വർഷങ്ങൾക്ക് മുമ്പ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി സ്ഥിരം മദ്യപാനിയാണ്. ഇയാൾ മാനസിക രോഗിയാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. മുമ്പും ഇയാൾ മനുഷ്യ മാസം കഴിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP