Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

​ഗർഭസ്ഥ ശിശു ആണാണോ എന്നറിയാൻ ഭാര്യയുടെ വയറു കീറി; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

​ഗർഭസ്ഥ ശിശു ആണാണോ എന്നറിയാൻ ഭാര്യയുടെ വയറു കീറി; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ​ഗർഭസ്ഥ ശിശു ആണാണോ എന്നറിയാൻ ഏഴാം മാസം ഗർഭിണിയായ യുവതിയുടെ വയറുകീറി പരിശോധച്ച് ഭർത്താവ് അറസ്റ്റിൽ. സംഭവത്തെ തുടർന്ന് ആരോ​ഗ്യനില മോശമായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർ പ്രദേശിലെ ബദാൻ ജില്ലയിലെ നെക്പൂരിലാണ് സംഭവം. യുവതി ഗുരുതരാവസ്ഥയിലാണ് എന്നാണ് ലഭിക്കുന്ന വിവരം.

ഇയാൾക്ക് അഞ്ചുപെൺകുട്ടികളാണ് ഉള്ളത്. ഭാര്യ ആറാമതും ഗർഭിണിയായപ്പോൾ ആറ് മാസം കഴിഞ്ഞപ്പോൾ കുഞ്ഞ് ആണാണോ എന്നറിയാനാണ് ഭർത്താവ് ക്രൂരകൃത്യം നടത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് 35കാരിയുടെ വയർ കീറിയത്. ഗുരുതരമായി പരിക്കേറ്റ ഗർഭിണിയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ആണാണോ പെണ്ണാണോ എന്നറിയുന്നതിനായാണ് വയറുകീറിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പ്രദേശവാസികൾ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP