Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാമുകിയെ വകവരുത്തിയത് തലക്ക് നിറയൊഴിച്ച്; ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ച ശേഷം കൊലപ്പെടുത്തിയത് കാർ ഡ്രൈവറെ; രണ്ടു കൊലപാതകങ്ങൾ നടത്തിയ രാജ്യാന്തര പ്രശസ്തനായ ബോഡി ബിൽഡറെ കുടുക്കിയത് കാർ ഡീലറുടെ ജാഗ്രത

കാമുകിയെ വകവരുത്തിയത് തലക്ക് നിറയൊഴിച്ച്; ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ച ശേഷം കൊലപ്പെടുത്തിയത് കാർ ഡ്രൈവറെ; രണ്ടു കൊലപാതകങ്ങൾ നടത്തിയ രാജ്യാന്തര പ്രശസ്തനായ ബോഡി ബിൽഡറെ കുടുക്കിയത് കാർ ഡീലറുടെ ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാർ ഡീലറുടെ സാമർത്ഥ്യം കൊണ്ട് പിടിയിലായത് കാമുകിയെ ഉൾപ്പെടെ രണ്ടുപേരെ കൊന്ന പ്രതി. ജിം ഉടമയും രാജ്യാന്തര പ്രശസ്തനായ ബോഡി ബിൽഡറായ ഹേമന്ദ് ലാബയാണ് അറസ്റ്റിലായത്. കാർ ഡ്രൈവറെ കൊലപ്പെടുത്തി തട്ടിയെടുത്ത കാർ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്. കാർ വിൽപ്പന നടത്താൻ ധൃതി കൂട്ടുന്നതിൽ സംശയം തോന്നിയ ഡീലർ കാറിന് പിന്നിൽ കണ്ട ഫോൺ നമ്പരിലേക്ക് വിളിച്ചു. ഫോൺ കൊല്ലപ്പെട്ട ഡ്രൈവറുടെ ഭാര്യ എടുത്തതോടെയാണ് വിവരങ്ങൾ വ്യക്തമായത്. ഇതോടെ ഇയാൾ പൊലീസിനെ വിളിക്കുകയായിരുന്നു.

പൊലീസെത്തി ചോദ്യം ചെയ്തതോടെ ഡിസംബർ ഏഴിനാണ് 22 വയസ്സുകാരിയായ കാമുകിയെ ഹേമന്ദ് ലാബ കൊലപ്പെടുത്തിയത്. ഹരിയാനയിൽ വച്ച് കാമുകിയുടെ തലയിൽ പ്രതി നിറയൊഴിക്കുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്ത് യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച ശേഷം കാർ വാടകയ്ക്ക് എടുത്ത് രക്ഷപ്പെടുകയായിരുന്നു.

യാത്രക്കിടെ, കാർ ഡ്രൈവറെ തോക്കിൻ മുനയിൽ നിർത്തി ജയ്പൂരിലേക്ക് പോകാൻ ലാബ ആവശ്യപ്പെട്ടു. എന്നാൽ ഡ്രൈവറായ ദേവേന്ദ്രയെ ലാബ പിന്നീട് വെടിവെച്ചു കൊലപ്പെടുത്തി. തുടർന്ന് വാഹനം കൈവശപ്പെടുത്തിയ ലാബ ഗുജറാത്തിലേക്ക് വാഹനവുമായി കടന്നു. കാർ വിറ്റ് പണം കണ്ടെത്തുന്നതിനായി ഗുജറാത്തിലെ വാൽസദിലേക്കാണ് ലാബ പോയത്.

അവിടെവച്ച് ലോക്കൽ കാർ ഡീലറെ സമീപിച്ച് കാറിന്റെ വിൽപ്പന നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കാർ വിൽപ്പനയ്ക്കായി തിരക്കുകൂട്ടുന്ന ലാബയുടെ പെരുമാറ്റത്തിൽ ലോക്കൽ കാർ ഡീലറായ അൽപേഷിന് സംശയം തോന്നിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP