Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളോടൊപ്പം കളിക്കാനെത്തിയ ആറുവയസുകാരിയെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിനൊടുവിൽ; പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസും

മകളോടൊപ്പം കളിക്കാനെത്തിയ ആറുവയസുകാരിയെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിനൊടുവിൽ; പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: ആറുവയസായ കൂട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം. കച്ക്‌ല ത്രിപുര എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ കേസ് ചുമത്തി. സ്വന്തം മകളുടെ കൂട്ടുകാരിയെ ആണ് ഇയാൾ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

ഇയാളുടെ മകൾക്കൊപ്പം കളിക്കാൻ വന്നതായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി. എന്നാൽ, വൈകുന്നേരമായിട്ടും കുട്ടി മടങ്ങിവരാത്തതിനെ തുടർന്ന് ഇവരുടെ വീട്ടിൽ അന്വേഷിച്ചെങ്കിലും കണ്ടില്ലെന്നായിരുന്നു മറുപടി. പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ അരക്കിലോ മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കഴുത്ത് ഞെരിച്ചതിന്റെയും സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചതിന്റെയും അടയാളങ്ങൾ മൃതദേഹത്തുണ്ടായിരുന്നു. തുടർന്ന് കുഞ്ഞിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലും കച്ക്‌ലയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP