Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗ്രാമങ്ങളിൽ കടന്നു കയറുന്നു'; ബിഎസ്എഫിനെ നിരീക്ഷിക്കണം; പൊലീസിന് മമതയുടെ നിർദ്ദേശം

ഗ്രാമങ്ങളിൽ കടന്നു കയറുന്നു'; ബിഎസ്എഫിനെ നിരീക്ഷിക്കണം; പൊലീസിന് മമതയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബിഎസ്എഫിനെ നിരീക്ഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നാഗാലാന്റിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പിൽ പതിനാല് ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ബംഗാൾ മുഖ്യമന്ത്രിയുടെ നടപടി. അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ബിഎസ്എഫിനെ നിരീക്ഷിക്കാനാണ് മമതയുടെ നിർദ്ദേശം.

ബിഎസ്എഫ് അധികാര പരിധി ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ക്രമസമാധാന പാലനം ഒരു സംസ്ഥാന വിഷയമായി നിലനിർത്തുമാണ് മമതയുടെ നിർദ്ദേശം.'ഇതൊരു പ്രശ്നമാണെന്ന് എനിക്കറിയാം. ബിഎസ്എഫ് ഉദ്യോഗസ്ഥർ നമ്മുടെ ഗ്രാമങ്ങളിൽ പ്രവേശിക്കുകയും ഗ്രാമീണരെ അവഹേളിക്കുകയും ചെയ്യുന്നതായി പരാതികൾ ലഭിക്കുന്നുണ്ട്. അവരുടെ അധികാര പരിധിയിൽപ്പെടാത്ത സ്ഥലങ്ങളിലേക്ക് അവർ പോകുന്നുണ്ട്.

നാഗാലാന്റിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സീതാൽകുച്ചിലും കുച്ച്ബിഹാറിലും നടന്ന വെടിവെപ്പിൽ മൂന്നുപേരാണ് മരിച്ചത്. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാരും ഇൻസ്പെക്ടർമാരും ജാഗ്രത പാലിക്കണം'-അഡ്‌മിനിസ്ട്രേറ്റീവ് റിവ്യു മീറ്റിങ്ങിൽ മമത പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ബിഎസ്എഫിന്റെ അധികാര പരിധി വികസിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്ക് എതിരെ നേരത്തെ മത രംഗത്തുവന്നിരുന്നു. ഫെഡറൽ സംവിധാനത്തിലേക്കുള്ള കടന്നുകയറ്റം എന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. 'അയൽ രാജ്യങ്ങളുമായി മാന്യമായ സഹകരണമാണ് നടന്നുവരുന്നത്. അതിർത്തികളിൽ പ്രശ്നമില്ല. ആശങ്ക സൃഷ്ടിക്കുന്നതിന്റെ ആവശ്യമില്ല. ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ അധികാര പരിധിയിൽപ്പെടുന്നതാണ്'-മമത പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP