Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനങ്ങൾക്ക് ബിജെപിയോടുള്ള 'സ്‌നേഹം' കണ്ട് മമത ബാനർജിക്ക് പരിഭ്രാന്തി; വായ്പകൾ എഴുതിത്ത്തള്ളുമെന്ന് വാഗ്ദാനം നൽകി പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും മോദി; റാലിക്കിടെ തിരക്കിൽപ്പെട്ട 16പേർക്ക് പരിക്ക്

ജനങ്ങൾക്ക് ബിജെപിയോടുള്ള 'സ്‌നേഹം' കണ്ട് മമത ബാനർജിക്ക് പരിഭ്രാന്തി; വായ്പകൾ എഴുതിത്ത്തള്ളുമെന്ന് വാഗ്ദാനം നൽകി പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും മോദി; റാലിക്കിടെ തിരക്കിൽപ്പെട്ട 16പേർക്ക് പരിക്ക്

മറുനാടൻ ഡെസ്‌ക്‌

താക്കൂർ നഗർ: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ജനങ്ങൾ ബിജെപിയോട് പ്രകടിപ്പിക്കുന്ന സ്‌നേഹം കണ്ട് മമത ബാനർജി പരിഭ്രാന്തയാണന്ന് മോദി. ബംഗാളിൽ ബിജെപിയുടെ പ്രചരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മോദി.

അതേസമയം നരേന്ദ്ര മോദി പങ്കെടുത്ത റാലിക്കിടെ തിക്കും തിരക്കും. സത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്കേറ്റതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ റാലി നടന്ന മൈതാനത്തിന് പുറത്ത് കാത്തുനിന്നവർ വേദിക്കരികിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് തിക്കും തിരക്കുമുണ്ടാകാൻ കാരണമായത്. ഇതേത്തുടർന്ന് മോദി പ്രസംഗം ചുരുക്കി.

പിന്നാക്കവിഭാഗത്തിൽ ഉൾപ്പെട്ട മതുവാ സമുദായത്തിന്റെ പരിപാടിയിലായിരുന്നു മോദിയുടെ പ്രസംഗം. ''എന്തിനാണ് 'ദീദി'യും അവരുടെ പാർട്ടിയും ബിജെപിയ്‌ക്കെതിരെ അക്രമം ആസൂത്രണം ചെയ്യുന്നതെന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട്. ജനങ്ങൾക്ക് ബിജെപിയോടുള്ള സ്‌നേഹം കണ്ട് അവർ പരിഭ്രാന്തരായിരിക്കുകയാണ്. അതുകൊണ്ടാണ് അവർ അക്രമം അഴിച്ചുവിടുന്നതും നിരപരാധികളെ കൊല്ലുന്നതും.'' മോദി പറഞ്ഞു,

കാർഷിക വായ്പകൾ എഴുതിത്ത്തള്ളുമെന്ന് വാഗ്ദാനം നൽകി പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. കേന്ദ്രസർക്കാർ അവതരിപ്പിച്ച പൗരത്വ അവകാശ ബില്ലിനെ പിന്തുണയ്ക്കാനും മോദി ആവശ്യപ്പെട്ടു. മതപീഡനം മൂലം പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് ചിതറിപ്പോയ അമുസ്ലിമുകളിൽ പലരും സ്വദേശത്തേയ്ക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനെക്കുറിച്ചും മോദി പരാമർശിച്ചു.

കഴിഞ്ഞ ദിവസത്തെ ഇടക്കാല ബജറ്റിനെ ചരിത്രപരമായ ചുവടുവയ്പ് എന്നാണ് മോദി വിശേഷിപ്പിച്ചത്. കർഷകരുടെയും മധ്യവർഗത്തിന്റെയും തൊഴിലാളികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.ജനങ്ങളെ ശാന്തരാക്കാൻ പ്രധാനമന്ത്രി ശ്രമിച്ചുവെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. പ്രവർത്തകർ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുതന്നെ തുടരണമെന്നും വേദിക്കരികിലേക്ക് തള്ളിക്കയറാൻ ശ്രമിക്കരുതെന്നും നിർദ്ദേശിച്ചു.

എന്നാൽ സ്ത്രീകൾക്കുവേണ്ടി ഒഴിച്ചിട്ടിരുന്ന സ്ഥലത്തേക്ക് ജനങ്ങൾ കസേരകൾ വലിച്ചെറിയുകും അവിടെ ഇരിപ്പിടം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പ്രധാനമന്ത്രി മോദി പ്രസംഗം ചുരുക്കുകയും മറ്റൊരു റാലിയിൽ പങ്കെടുക്കേണ്ടതിനാൽ വേദിയിൽനിന്ന് പോവുകയാണെന്ന് അറിയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP