Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നു; ഡോക്ടർമാരോട് ജോലിയിൽ പ്രവേശിക്കാനാവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി; ഡോക്ടർമാർക്കെതിരെ ഒരു തരത്തിലുള്ള നടപടികളും എടുക്കില്ലെന്നും മമതയുടെ ഉറപ്പ്

ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നു; ഡോക്ടർമാരോട് ജോലിയിൽ പ്രവേശിക്കാനാവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി; ഡോക്ടർമാർക്കെതിരെ ഒരു തരത്തിലുള്ള നടപടികളും എടുക്കില്ലെന്നും മമതയുടെ ഉറപ്പ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രതിഷേധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് മമത ബാനർജി. സമരം പിടിവിട്ടു പോകുന്നു എന്ന ഘട്ടത്തിലാണ് മമത ബാനർജി വിഷയത്തിൽ ഇടപെട്ടത്. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായും തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും ഡോക്ടർമാരോട് മമത ആവശ്യപ്പെട്ടു. ഡോക്ടർമാർക്കെതിരെ ഒരു തരത്തിലുള്ള നടപടികളും എടുക്കില്ല.

എല്ലാ ഡോക്ടർമാരും ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ആയിരകണക്കിന് ആളുകൾ ചികിത്സ കിട്ടാതിരിക്കുകയാണ്. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നു. മന്ത്രിമാരേയും പ്രിൻസിപ്പൾ സെക്രട്ടറിമാരേയും ചർച്ചയ്ക്ക് അയക്കാം. ഇന്നലെ അവർ അഞ്ച് മണിക്കൂറോളം ചർച്ചയ്ക്കായി കാത്തിരുന്നു. എന്നാൽ ഡോക്ടർമാരുടെ പ്രതിനിധികൾ വന്നില്ല. ഭരണഘടനാ സംവിധാനങ്ങളോട് ബഹുമാനം വേണമെന്നും മമത പറഞ്ഞു.

ഡോക്ടർമാരുടെ സമരം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്രം ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡോക്ടറെ മർദ്ദിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ മമതാ ബാനർജി കത്തയക്കുകയും ചെയ്തിരുന്നു. രോഗിയുടെ ബന്ധുക്കൾ ഒരു ജൂനിയർ ഡോക്ടറെ മർദ്ദിച്ചതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി ഡോക്ടർമാർ പ്രതിഷേധ സമരം ആരംഭിച്ചത്. പ്രതിഷേധം രാജ്യമൊട്ടാകെ വ്യാപിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ഡോക്ടർമാരുടെ പ്രതിനിധികളെ മമത ചർച്ചയ്ക്ക് വിളിച്ചെങ്കിലും സമരക്കാർ നിരസിച്ചു. മർദ്ദനമേറ്റ ഡോക്ടറെ സന്ദർശിക്കാനും അവിടെ വെച്ച് ചർച്ച നടത്താനും സമരക്കാർ മമതയോട് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP