Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

താനുള്ളപ്പോൾ ബംഗാൾ ജനതയെ ആർക്കും തൊടാനാവില്ല; പൗരത്വ ഭേദഗതി ബില്ലാണെങ്കിലും ദേശീയ പൗരത്വ പട്ടികയാണെങ്കിലും ബംഗാളിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകും; ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ആർക്കും തകർക്കാനാവില്ലെന്നും മമത ബാനർജി

താനുള്ളപ്പോൾ ബംഗാൾ ജനതയെ ആർക്കും തൊടാനാവില്ല; പൗരത്വ ഭേദഗതി ബില്ലാണെങ്കിലും ദേശീയ പൗരത്വ പട്ടികയാണെങ്കിലും ബംഗാളിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകും; ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ആർക്കും തകർക്കാനാവില്ലെന്നും മമത ബാനർജി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: താനുള്ളപ്പോൾ ബംഗാളിലെ ജനങ്ങളെ ആർക്കും തൊടാനാവില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ആർക്കും തകർക്കാനാവില്ലെന്നും മമത ബാനർജി പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച സാഹചര്യത്തിലാണ് മമത ബാനർജിയുടെ വിമർശനം. പൗരത്വ ഭേദഗതി ബില്ലാണെങ്കിലും ദേശീയ പൗരത്വ പട്ടികയാണെങ്കിലും ബംഗാളിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകും -മമത പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ വൻപ്രതിഷേധമാണ് പാർലമെന്റിലും നടക്കുന്നത്. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. മൗലികാവകാശം നിഷേധിക്കുന്നതാണ് ബില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ലോക്‌സഭയിൽ പറഞ്ഞു. അമിത് ഷാ ഹിറ്റ്‌ലറുടെ മുന്നണിയിലാകുമെന്നും ഉവൈസി പറഞ്ഞു. ഹിറ്റ്‌ലർ പരാമർശം പിന്നീട് സഭാരേഖകളിൽ നിന്ന് നീക്കി.

നിയമത്തിന് മുന്നിൽ തുല്യത നിഷേധിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് കോൺഗ്രസ് എംപി മനിഷ് തിവാരി പറഞ്ഞു. ബില്ലിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്? ഷാ ശക്തമായി ന്യായീകരിച്ചു. അഭയാർഥികൾക്ക് പൗരത്വം നൽകുമെന്ന് അമിത് ഷാ പറഞ്ഞു. മതിയായ രേഖകളില്ലാത്തവർക്കും പൗരത്വം നൽകും. മണിപ്പൂരിന് നിയമം ബാധകമായിരിക്കില്ല. പൗരത്വ ഭേദഗതി ഒരുതരത്തിലും അവകാശങ്ങളെ നിഷേധിക്കുന്നതല്ല.

അഭയാർഥികൾക്കും നുഴഞ്ഞുകയറ്റക്കാർക്കും ഇടയിൽ ചില വ്യത്യാസങ്ങൾ ആവശ്യമുണ്ട്. പൗരന്മാരെയും പുറത്തുനിന്നുള്ളവരെയും തിരിച്ചറിയാൻ നിയമം നിർമ്മിക്കാത്ത ഏത് രാജ്യമാണുള്ളത്. ഇന്ത്യ ഒരിടത്തും അതിർത്തി കടന്നിട്ടില്ല. പൗരത്വ ഭേദഗതി ബിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. എന്നാൽ, ഇതിന് പിന്നിൽ മറ്റ് രാഷ്ട്രീയ അജണ്ടകൾ ഇല്ലെന്നും അമിത് ഷാ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP