Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റപദവി കടലാസ്സിൽ മാത്രം; മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയില്ല; പകരക്കാരനെ കണ്ടെത്താൻ കഴിയാതെ കോൺഗ്രസ്

ഒറ്റപദവി കടലാസ്സിൽ മാത്രം; മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയില്ല; പകരക്കാരനെ കണ്ടെത്താൻ കഴിയാതെ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ഉദയ്പൂർ ചിന്തൻ ശിബിരത്തിലെ തീരുമാനമായ ഒരാൾക്ക് ഒറ്റപദവി നയം പാർട്ടി പ്രസിഡന്റിന്റെ കാര്യത്തിൽ പോലും നടപ്പാക്കാനാകാതെ കോൺഗ്രസ്.രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനത്ത് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തന്നെ തുടരുമെന്നാണ് റിപ്പോർട്ട്. പാർട്ടി ഇതുവരെയും അദ്ദേഹത്തിന് പകരക്കാരനെ നിയമിക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല.ഖാർഗെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നില്ലെങ്കിൽ അത് ഒരാൾക്ക് ഒറ്റപ്പദവി എന്ന പാർട്ടിയുടെ നയത്തിന് എതിരാകും.ഒറ്റപദവി നയം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധി അശോക് ഗെഹ്ലോട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്.

എന്നാൽ ഗെലോട്ട് ഇതിന് തയ്യാറാവാത്തതിനെ തുടർന്നാണ് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയായി ഖാർഗെയെത്തുന്നത്.നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഖാർഗെ രാജ്യസഭാ അധ്യക്ഷ സ്ഥാനം രാജിവെച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു.എന്നാൽ ശീതകാല സമ്മേളനം കഴിയുന്നതു വരെയെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് അദ്ദേഹം തന്നെ തുടരുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിന് മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, കെ.സി. വേണുഗോപാൽ എന്നിവരെ മാത്രമാണ് സോണിയ ഗാന്ധി ക്ഷണിച്ചത്.അതേ സമയം രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിടുന്ന ദിഗ് വിജയ് സിങ്,പി. ചിദംബരം എന്നിവരെ യോഗത്തിന് ക്ഷണിച്ചില്ലെന്നുംവിവരങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP