Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാലിദ്വീപ് മുൻ വൈസ് പ്രസിഡന്റ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത് ചരക്ക് കപ്പലിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവെ; അഹമ്മദ് അബീബ് തൂത്തുക്കുടിയിൽ അറസ്റ്റിലായത് പ്രസിഡന്റ് അബ്ദുള്ള അമീമിനെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണ നേരിടുന്നതിനിടെ

മാലിദ്വീപ് മുൻ വൈസ് പ്രസിഡന്റ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത് ചരക്ക് കപ്പലിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവെ; അഹമ്മദ് അബീബ് തൂത്തുക്കുടിയിൽ അറസ്റ്റിലായത് പ്രസിഡന്റ് അബ്ദുള്ള അമീമിനെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണ നേരിടുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

 തൂത്തുക്കുടി: മാലിദ്വീപ് മുൻ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അറസ്റ്റിൽ. മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല അമീനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ വിചാരണ നേരിടുന്നതിനിടെ ചരക്ക് കപ്പലിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് അറസ്റ്റ്. തൂത്തുക്കുടിയിൽ തമിഴ്‌നാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

2015 സെപ്റ്റംബർ 28നാണ് സൗദി സന്ദർശനത്തിന് ശേഷം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് സ്പീഡ് ബോട്ടിൽ പോകും വഴി അബ്ദുല്ല അമീനെ വധിക്കാൻ ശ്രമം നടന്നത്. പ്രസിഡന്റ് സഞ്ചരിച്ച ബോട്ട് ബോംബ് വെച്ച് തകർക്കുകയായിരുന്നു. ശക്തിയേറിയ സ്‌ഫോടനത്തിൽ നിന്ന് പ്രസിഡന്റ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഭാര്യക്കും സഹായിക്കും അംഗരക്ഷകനും പരിക്കേറ്റിരുന്നു.

മുഹമ്മദ് ജമീലിനെ പുറത്താക്കിയതിനെ തുടർന്നാണ് അഹമ്മദ് അദീബിനെ വൈസ് പ്രസിഡന്റ് ആയി പ്രസിഡന്റ് അബ്ദുല്ല അമീൻ നിയമിച്ചത്. ബോട്ട് സ്‌ഫോടനത്തെ തുടർന്ന് പ്രതിരോധ മന്ത്രി മൂസ അലി ജലീലിനെ പ്രസിഡന്റ് പുറത്താക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP