Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിയിൽ മലയാളി വീട്ടമ്മയേയും മകളെയും കുത്തി കൊലപ്പെടുത്തിയത് മകളുടെ കാമുകൻ; കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയ ബന്ധം വേർപിരിഞ്ഞതിലുള്ള പക; കൊലയ്ക്ക് ശേഷം ഫ്‌ളാറ്റിൽ നിന്നും രക്ഷപ്പെട്ടതുകൊല്ലപ്പെട്ട വീട്ടമ്മയുടെ കാറിൽ: വിനയ്യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് പൊലീസ്

ഡൽഹിയിൽ മലയാളി വീട്ടമ്മയേയും മകളെയും കുത്തി കൊലപ്പെടുത്തിയത് മകളുടെ കാമുകൻ; കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയ ബന്ധം വേർപിരിഞ്ഞതിലുള്ള പക; കൊലയ്ക്ക് ശേഷം ഫ്‌ളാറ്റിൽ നിന്നും രക്ഷപ്പെട്ടതുകൊല്ലപ്പെട്ട വീട്ടമ്മയുടെ കാറിൽ: വിനയ്യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വീട്ടമ്മയേയും മകളെയും കുത്തി കൊലപ്പെടുത്തിയത് മകളുടെ കാമുകൻ. കൊച്ചി സ്വദേശിനി സുമിത വത്സ്യ (45), മകൾ സ്മൃത വത്സ്യ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. അശോക് നഗറിലെ വസുന്ധര എൻക്ലേവിലെ മൻസാരാ അപ്പാർട്ട്മെന്റിൽ തിങ്കളാഴ്ച രാവിലെ എട്ടോടെയാണു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഇരുവരെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോൾ ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു.

സ്മൃതയുടെ സുഹൃത്ത് വിനയ്യും സഹായിയുമാണ് കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറഞ്ഞു. വിനയ്യെ ജയ്പുരിനു സമീപത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി വിനയും മറ്റൊരാളും ഇവരുടെ ഫ്‌ളാറ്റിൽ എത്തിയിരുന്നെന്ന് അയൽക്കാർ പൊലീസിനു മൊഴിനൽകിതുടർന്നു പൊലീസ് വിവരം അറിയിക്കുകയായിരുന്നു. രാജസ്ഥാനിലെ ജയ്പുരിലേക്ക് ബസിൽ രക്ഷപ്പെടാൻ ശ്രമിക്കവേ ജയ്പുർ റൂറൽ എസ്‌പി. ശങ്കർ ദത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈകീട്ടോടെ വിനയ്‌നെ പിടികൂടിയത്. ഇയാളെ ഡൽഹി പൊലീസിന് കൈമാറും. പ്രതിയെ ചോദ്യംചെയ്തശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

സഹായിക്കായി തിരച്ചിൽ തുടരുകയാണ്. കൊലപാതകത്തിനു പിന്നിലെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സ്മൃതയും വിനയ് യും പ്രണയത്തിലായിരുന്നു. അടുത്തിടെ ഇവർ ബന്ധം പിരിഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാവാം വിനയ് ഇവരെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഭർത്താവിന്റെ മരണ ശേഷം സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയായ സുമിതയും ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനിയായ മകൾ സ്മൃതയും ഫ്‌ളാറ്റിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

സ്മൃതയും വിനയ്യും പ്രണയത്തിലായിരുന്നെന്നും അടുത്തിടെ ബന്ധം വേർപിരിഞ്ഞിരുന്നതായും സ്മൃതയുടെ ചില സുഹൃത്തുക്കൾ പറഞ്ഞു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച പുലർച്ചെ ഫ്‌ളാറ്റിൽ എത്തിയ വിനയ്യും സഹായിയും സുമിതയെയും സ്മൃതയെയും കുത്തികൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം സുമിതയുടെ കാറിലാണ് ഇരുവരും രക്ഷപ്പെട്ടത്. എന്നാൽ കാർ ഫ്‌ളാറ്റിനു സമീപത്തെ ബാരിക്കേഡിൽ ഇടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിനയ്യെ അറസ്റ്റ് ചെയ്തത്.

ഡൽഹിക്കടുത്ത് നോയ്ഡയിൽ ഒരു സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുകയാണ് സുമിത. കൊച്ചിയിലെ പരേതനായ സ്റ്റീഫൻ പിൻഹെറോയുടെയും മോണിക്കയുടെയും മകളാണ്. ജോസ്, ജോൺ, ജെനീറ്റ, തെരേസ, ഫ്‌ളോറി, ചാൾസ്, ജൂലിയറ്റ് എന്നിവരാണ് സഹോദരങ്ങൾ. ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയ സ്മൃത പരിശീലനം നടത്തിവരികയായിരുന്നു. സുമിതയുടെ ഭർത്താവ് രാജേഷ് വാട്സ്യ വർഷങ്ങൾക്കുമുമ്പ് മരിച്ചിരുന്നു. ഇവർ വർഷങ്ങളായി ഡൽഹിയിലാണ് താമസം. നാടുമായി വലിയ ബന്ധം പുലർത്തിയിരുന്നില്ല. ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബുധനാഴ്ച ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP