Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തിൽ നിന്നും ട്രെയിനിലെത്തിയ യാത്രക്കാരെ മംഗലാപുരത്ത് തടഞ്ഞുവച്ചതായി പരാതി

കേരളത്തിൽ നിന്നും ട്രെയിനിലെത്തിയ യാത്രക്കാരെ മംഗലാപുരത്ത് തടഞ്ഞുവച്ചതായി പരാതി

ന്യൂസ് ഡെസ്‌ക്‌

മംഗലാപുരം: ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ നിന്നും ട്രെയിനിൽ എത്തിയ യാത്രക്കാരെ മംഗലാപുരം ടൗൺഹാളിൽ തടഞ്ഞുവച്ചതായി പരാതി. തിങ്കളാഴ്ച മൂന്നരയ്ക്കുള്ള യശ്വന്ത്പൂർ - മംഗളൂർ ട്രെയിനിൽ കേരളത്തിൽ നിന്നും എത്തിയ യാത്രക്കാരെയാണ് മണിക്കൂറുകളോളം തടഞ്ഞ് വച്ചത്.

റെയിൽവേ സ്റ്റേഷനിൽ നിന്ന് ശേഖരിച്ച യാത്രക്കാരുടെ സാമ്പിളിന്റെ ഫലം വന്ന ശേഷമേ ഇവരെ പുറത്ത് വിടു എന്ന് അധികൃതർ പറഞ്ഞതായി യാത്രക്കാർ അറിയിച്ചു. രോഗികൾ അടക്കമുള്ള മുപ്പതിലധികം യാത്രക്കാരെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ടൗൺഹാളിൽ എത്തിച്ചത്.

കേരളത്തിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ തമിഴ്‌നാടും കർണാടകയും പരിശോധന കർശനമാക്കിയിട്ടുണ്ട്. റോഡ്/റെയിൽ മാർഗ്ഗങ്ങളിൽ എത്തുന്ന യാത്രക്കാർ രണ്ട് ഡോസ് വാക്‌സീനോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ആണ് ഇരുസംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP