Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിവാഹവാഗ്ദാനം നടത്തി 15 യുവതികളെ പീഡിപ്പിച്ചു; മലയാളി ടെക്കി ബാംഗ്ലൂരിൽ പിടിയിൽ; കെണിയിൽ പെടുത്തിയത് മാട്രിമോണിയൽ സൈറ്റുകളിലൂടെ

വിവാഹവാഗ്ദാനം നടത്തി 15 യുവതികളെ പീഡിപ്പിച്ചു; മലയാളി ടെക്കി ബാംഗ്ലൂരിൽ പിടിയിൽ; കെണിയിൽ പെടുത്തിയത് മാട്രിമോണിയൽ സൈറ്റുകളിലൂടെ

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: ബെംഗളൂരുവിൽ വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൻ വിവാഹതട്ടിപ്പ് നടത്തിയ ഹെറാൾഡ് തോമസ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഹെറാൾഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ സീനിയർ ടെക്കിയായി ജോലി ചെയ്തിരുന്ന ഹെറാൾഡ് മാട്രിമോണിയൽ സൈറ്റുകളിലൂടെയാണ് യുവതികളെ കെണിയിൽപ്പെടുത്തിയിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഇയാളുടെ ചൂഷണത്തിനിരയായെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഇയാളുടെ തട്ടിപ്പിന് ഇരയായ പതിനഞ്ചോളം യുവതികളുണ്ടെന്നാണ് പ്രാഥമിക വിവരം. കേരളത്തിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നുവെങ്കിലും അക്കാര്യം മറച്ചു വച്ചായിരുന്നു ഹെറാൾഡിന്റെ തട്ടിപ്പ്. സൗഹൃദത്തിലാവുന്ന സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നത് കൂടാതെ പണവും സ്വർണവും തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP