Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർക്കിടെക്ട് വിദ്യാർത്ഥിനികളായ ഒമ്പതംഗ സംഘം നടത്തിയ പഠനാവശ്യത്തിനുള്ള യാത്ര മലയാളിയായ ഗ്ലോറിയയുടെയും കൂട്ടുകാരിയുടെയും അന്ത്യ യാത്രയായി; മരണത്തിലേക്ക് നയിച്ച അപകടം നടന്നത് വിദ്യാർത്ഥിനികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന്; പരിക്കേറ്റ ഏഴിൽ മൂന്ന് പേരുടെ നില ഗുരുതരം

ആർക്കിടെക്ട് വിദ്യാർത്ഥിനികളായ ഒമ്പതംഗ സംഘം നടത്തിയ പഠനാവശ്യത്തിനുള്ള യാത്ര മലയാളിയായ ഗ്ലോറിയയുടെയും കൂട്ടുകാരിയുടെയും അന്ത്യ യാത്രയായി; മരണത്തിലേക്ക് നയിച്ച അപകടം നടന്നത് വിദ്യാർത്ഥിനികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന്; പരിക്കേറ്റ ഏഴിൽ മൂന്ന് പേരുടെ നില ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

മംഗളുരു: മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ട് പെൺകുട്ടികൾ മരിച്ചത് പഠനാവശ്യങ്ങൾക്കായുള്ള യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിൽ. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ആർക്കിടെക്ച്ചർ വിദ്യാർത്ഥിനികളായ എറണാകുളം സ്വദേശി ഗ്ലോറിയ, ഒഡിഷ സ്വദേശി അപർണ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏഴുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

മംഗളുരു സൂറത്കലിന് സമീപം മുക്കചെല്യാർ ജംഗ്ഷനിൽ ശനിയാഴ്‌ച്ച വൈകിട്ടോടെയാണ് അപകടം നടന്നത്. ഒമ്പത് വിദ്യാർത്ഥിനികളും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പഠനത്തിന്റെ ആവശ്യത്തിനായി തോക്കൂർഗുത്തുവിലെ ഒരു പഴയ വീട് സന്ദർശിക്കാനായിരുന്നു സംഘം യാത്രതിരിച്ചത്. വീടും സന്ദർശിച്ച് മടങ്ങിവരവേയാണ് അപകടം.

എറണാകുളം പുത്തൻവേലിക്കര ഇളന്തിക്കര പയ്യപ്പിള്ളി പളങ്കൻ ഉതുപ്പിന്റെയും ലിസിയുടെയും മകളാണ് മരിച്ച ഗ്ലോറിയ. ഗ്രേസിയ സഹോദരിയാണ്. ഒപ്പമുണ്ടായിരുന്ന അവന്ത, അങ്കിത, ഗായത്രി, സുചലിത, രേഖ, അനിത, മരീറ്റ എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ഗ്ലോറിയയുടെ സംസ്‌കാരം നാളെ രാവിലെ 10.30ന് മാളവന സെന്റ് തോമസ് പള്ളിയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP