Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ബീഫ് വ്യവസായം ആഗോള താപനത്തിന് ഇടയാക്കും; ഇതിനെതിരെ എന്തെങ്കിലും ചെയ്യാൻ സസ്യാഹാരം ശീലമാക്കു; മലയാളികളോട് ബീഫ് ഉപേക്ഷിക്കാൻ ജയറാം രമേഷ്

മറുനാടൻ ഡെസ്‌ക്‌

ലയാളികൾ ബീഫ് വർജിച്ച് സസ്യാഹാരം ശീലമാക്കണമെന്ന് മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേഷ്. ബീഫ് വ്യവസായം ആഗോള താപനത്തിന് ഇടയാക്കുന്ന വിപത്താണെന്നും, ആഗോള താപനത്തിനെതിരെ എന്തെങ്കിലും ചെയാൻ ആഗ്രഹിക്കുന്നവർ സസ്യാഹാരം ശീലമാക്കണമെന്നും 'കൃതി' അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കവെ ജയറാം രമേഷ് പറഞ്ഞു.

ബീഫ് കേരളത്തിൽ പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്കറിയാം. പക്ഷെ മാസാഹാരത്തിൽ അടങ്ങിയിട്ടുള്ള കാർബൺ സസ്യാഹാരങ്ങളിൽ ഇല്ലെന്നത് തനിക്ക് വ്യക്തമാണെന്നും ജയറാം രമേഷ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സസ്യാഹാര ശീലം എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന ചോദ്യത്തിമുള്ള മറുപടിയായായിരുന്നു ജയറാം രമേഷിന്റെ പ്രതികരണം.

Stories you may Like

ആളുകൾ സസ്യാഹാരം ശീലമാക്കുന്നത് വഴി ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കാനാകും. അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യക്കാരുടെ മാസാഹാര രീതി വിഭിന്നമാണ്. ഇന്ത്യയിലെ പൂർവ്വികർ മാസാഹാരികളായിരുന്നു. സസ്യാഹാരത്തിലേക്കുള്ള ഇന്ത്യക്കാരുടെ ചുവടുമാറ്റം ജൈന, ബുദ്ധ മത സ്വാധീനം കൊണ്ടാകാമെന്നും ജയറാം രമേശ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP