Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ച കൽബുർഗിയിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങി: സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാർത്ഥികളാണ് നാട്ടിലേക്ക് എത്താൻ സാധിക്കാതെ കുടുങ്ങിയത്; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വിദ്യാർത്ഥികൾ

ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ച കൽബുർഗിയിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങി: സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാർത്ഥികളാണ് നാട്ടിലേക്ക് എത്താൻ സാധിക്കാതെ കുടുങ്ങിയത്; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കോവിഡ് 19 രോഗബാധ മൂലം മരണം റിപ്പോർട്ട് ചെയ്ത കർണാടകയിലെ കൽബുർഗിയിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി, പിജി ഗവേഷക വിദ്യാർത്ഥികളാണ് കേരളത്തിലേക്ക് സുരക്ഷിതമായി എത്താനാകാതെ കുടുങ്ങിയത്.

തങ്ങളെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാർത്ഥികളും ഇവരുടെ കുടുംബങ്ങളും ആവശ്യപ്പെടുന്നത്. 450 ഓളം സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളാണ് കൽബുർഗിയിൽ കുടുങ്ങിയത്. സർവകലാശാലയുടെ 20 കിലോമീറ്റർ അകലെയാണ് കഴിഞ്ഞ ദിവസം കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്തത്.

ഇതോടെ മൂന്ന് ദിവസത്തിനകം താമസം ഒഴിയണമെന്ന് സർവകലാശാല അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചു. താമസ സ്ഥലം ഒഴിയേണ്ടി വന്നാൽ സുരക്ഷിതമായി എങ്ങനെ നാട്ടിലെത്താൻ കഴിയുമെന്നതാണ് വിദ്യാർത്ഥികളെ അലട്ടുന്ന പ്രധാന പ്രശ്‌നം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP