Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനാന്തര പാതയിൽ റോഡ് മുറിച്ച് കടന്നത് 10 കിലോഗ്രാം ഭാരം വരുന്ന ഭീമൻ ഉടുമ്പ്; കൗതുകം തോന്നിയതോടെ റോഡരികിൽ തമ്പടിച്ചത് യാത്രക്കാർ; ഗതാഗതം തടസ്സപ്പെട്ടതോടെ ഉടുമ്പിനെ പിടികൂടി കൂട്ടിലടച്ചത് വനപാലകർ

സംസ്ഥാനാന്തര പാതയിൽ റോഡ് മുറിച്ച് കടന്നത് 10 കിലോഗ്രാം ഭാരം വരുന്ന ഭീമൻ ഉടുമ്പ്; കൗതുകം തോന്നിയതോടെ റോഡരികിൽ തമ്പടിച്ചത് യാത്രക്കാർ; ഗതാഗതം തടസ്സപ്പെട്ടതോടെ ഉടുമ്പിനെ പിടികൂടി കൂട്ടിലടച്ചത് വനപാലകർ

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: വള്ളുവശ്ശേരി വനത്തിനു സമീപം കെഎൻജി സംസ്ഥാനാന്തര പാതയിൽ റോഡ് മുറിച്ച് കടക്കുന്ന ആളെ കണ്ട് യാത്രക്കാരെല്ലാം ഒന്ന് പകച്ചു. പിന്നെ സമീപത്ത് നിന്ന് എല്ലാവരും ആ ഭീമനെ നോക്കി നിൽക്കാൻ തുടങ്ങി. 10 കിലോഗ്രാം ഭാരം വരുന്ന ഉടുമ്പായിരുന്നു ആൾ. ഒപ്പം നല്ല വലിപ്പവും. സാധാരണ ഉടുമ്പുകളേക്കാൾ വലിപ്പവും നീളവും ഉള്ളതുകൊണ്ട് തന്നെ ആൾക്കാർ കൗതുകത്തോടെ നോക്കി നിൽക്കാൻ തുടങ്ങി. മുട്ടിക്കടവ് ജില്ലാ വിത്തു കൃഷിത്തോട്ടത്തിനു സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് റോഡ് മുറിച്ചുകടക്കുന്ന ഉടുമ്പ് ആളുകളുടെ ശ്രദ്ധയിൽപെട്ടത്. കാഴ്ചക്കാർ കൂടുകയും റോഡിന്റെ ഇരുവശവും വാഹനനിര നീളുകയും ചെയ്തതോടെ ഉടുമ്പിനു രക്ഷപ്പെടാനായില്ല.

റോഡിൽ ഗതാഗതം തടസ്സപ്പെട്ടതോടെ വനപാലകരെത്തി ഉടുമ്പിനെ പിടികൂടി കൂട്ടിലടക്കുകയാണ് പിന്നീട് ചെയ്തത്. ദ്രുതകർമ സേനയിലെ എസ്എഫ്ഒമാരായ പി.എൻ.അബ്ദുൽ റഷീദ്, പി.അബ്ദുൽ നാസർ, വാച്ചർ പ്രവീൺ എന്നിവർ ചേർന്നു വലയിട്ടു പിടികൂടി ഇരുമ്പുകൂട്ടിലാക്കി നിലമ്പൂരെത്തിക്കുകയായിരുന്നു. തുടർന്ന് വെള്ളവും ഭക്ഷണവും നൽകിയശേഷം ഇന്നലെ കരുളായി ഉൾവനത്തിൽ കൊണ്ടുപോയി മോചിപ്പിച്ചു. വള്ളുവശ്ശേരിയിൽ ഇതേ വലുപ്പമുള്ള മറ്റൊരു ഉടുമ്പിനെയും വനപാലകർ കണ്ടിട്ടുണ്ട്. പിടിയിലായതിന്റെ ഇണയാണ് ഇതെന്നാണ് ഇവർ കരുതുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP