Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാലക്കോട്ട് സ്‌ട്രൈക്കുകളെക്കുറിച്ചും ആർട്ടിക്കിൾ 370 റദ്ദ് ചെയ്യുന്നതിനെക്കുറിച്ചും അർണബിന് സർക്കാർ വിവരം നൽകി; വിമർശനവുമായി തൃണമൂൽകോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര; പ്രതികരണം അർണബ് ഗോ സ്വാമിയുടെയും പാർഥോ ദാസ് ഗുപ്തയുടെയും ചാറ്റ് പുറത്തായതിന് പിന്നാലെ

ബാലക്കോട്ട് സ്‌ട്രൈക്കുകളെക്കുറിച്ചും ആർട്ടിക്കിൾ 370 റദ്ദ് ചെയ്യുന്നതിനെക്കുറിച്ചും അർണബിന് സർക്കാർ വിവരം നൽകി; വിമർശനവുമായി തൃണമൂൽകോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര; പ്രതികരണം അർണബ് ഗോ സ്വാമിയുടെയും പാർഥോ ദാസ് ഗുപ്തയുടെയും ചാറ്റ് പുറത്തായതിന് പിന്നാലെ

സ്വന്തം ലേഖകൻ

കൊൽക്കത്ത: ബാലക്കോട്ട് സ്‌ട്രൈക്കുകളെക്കുറിച്ചും ആർട്ടിക്കിൾ 370 റദ്ദ് ചെയ്യുന്നതിനെക്കുറി ച്ചും ടിവി അവതാരകനായ അർണബ് ഗോസ്വാമിക്ക് സർക്കാർ മുൻകൂട്ടി വിവരം നൽകിയെന്ന കാര്യം വ്യക്തമായതായി തൃണമൂൽകോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര.റിബ്ലിക് ടിവി സി.ഇ .ഒ അർണബ് ഗോ സ്വാമിയും ബാർക് സിഇഒ പാർഥോ ദാസ് ഗുപ്തയും നടത്തിയ വാട്സ് ആപ്പ് ചാറ്റ് ചോർന്നതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് എന്താണ് സംഭവിക്കുന്ന ത് എന്നതിനെക്കുറിച്ച് ഉത്തരം നൽകാൻ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ബാധ്യസ്ഥ രാണെന്നും അവർ പറഞ്ഞു.

' രാഷ്ട്രത്തിന് അറിയേണ്ടതുണ്ട്: എന്താണ് സംഭവിക്കുന്നത്? മോദി-ഷാ നമുക്ക് ഉത്തരം നൽകാൻ കടപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നത് ഞാൻ മാത്രമാണോ?'' മഹുവ ചോദിച്ചു.

പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അർണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റിൽ 'മറ്റൊരു വലിയ കാര്യം ഉടൻ സംഭവിക്കും' എന്ന് അർണബ് പറയുന്നുണ്ട്.

അതിന് അർണബിന് ബാർക്ക് സിഇഒ. ആശംസ അറിയിക്കുന്നുമുണ്ട്. അതിന് മറുപടിയായി തന്റെ ഓഫീസിൽ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊർജമെന്നും തനിക്ക് ഒരു മാസം കൂടി ഡൽഹിയിൽ തുടരേണ്ടതുണ്ടെന്നും അർണബിന്റേതായി പുറത്ത് വന്ന ചാറ്റിൽ വിശദീകരിക്കുന്നു. ബിജെപി ആ വർഷവും തെരഞ്ഞെടുപ്പിൽ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റിൽ നൽകുന്നുണ്ട്

പുൽവാമ ആക്രമണത്തിൽ വലിയ ആഹ്ലാദപ്രകടനം നടത്തുന്ന റിപ്പബ്ലിക്ക് ടി. വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്. പുൽവാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞതിലൂടെ തങ്ങൾക്ക് വൻവിജയം നേടാനായെന്നാണ് അർണബിന്റെ ചാറ്റിൽ പറയുന്നത്. ബാർക് സിഇഒ പാർഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

2019 ഫെബ്രുവരി പതിനാലിന് കശ്മീരിലെ പുൽവാമയിൽ നടന്ന തീവ്രവാദ ആക്രമണത്തിൽ 40 ഇന്ത്യൻ ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്. രാജ്യത്തെ നടുക്കിയ, നിരവധി പട്ടാളക്കാരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആർ.പി റേറ്റിംഗിന് മാത്രമാണ് അർണബ് ഗോസ്വാമി പ്രാധാന്യം നൽകിയതെന്ന് വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ പങ്കുവെച്ചുകൊണ്ട് നിരവധി പേർ വിമർശനം ഉന്നയിച്ചു.വെള്ളിയാഴ്ചയാണ് അർണബിന്റെയും ബാർക് സിഇഒ പാർഥോ ദാസിന്റെയും വാട്‌സ് ആപ്പ് ചാറ്റ് പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP