Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാത്മാവിന്റെ ജന്മദിനം കൊണ്ടാടി ലോകം; ഗാന്ധിജിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് പരമോന്നത സിവിലിയൻ ബഹുമതി നൽകാൻ അമേരിക്ക; ബഹുമതി നൽകുന്നത് സമാധാനവും അഹിംസയും പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം ലോകത്തിന് മുൻപിൽ നടത്തിയ പ്രവർത്തനങ്ങൾക്കെന്നും അമേരിക്കൻ പ്രതിനിധി സഭ

മഹാത്മാവിന്റെ ജന്മദിനം കൊണ്ടാടി ലോകം; ഗാന്ധിജിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് പരമോന്നത സിവിലിയൻ ബഹുമതി നൽകാൻ അമേരിക്ക; ബഹുമതി നൽകുന്നത് സമാധാനവും അഹിംസയും പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം ലോകത്തിന് മുൻപിൽ നടത്തിയ പ്രവർത്തനങ്ങൾക്കെന്നും അമേരിക്കൻ പ്രതിനിധി സഭ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മഹാത്മാവിന്റെ 150ാം ജന്മദിനത്തിൽ ആദരങ്ങൾ അർപ്പിച്ച് രാജ്യം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ വൈവിധ്യങ്ങളായ പരിപാടികളാണ് വിദ്യാലയങ്ങൾ ഉൾപ്പടെയുള്ളിടങ്ങളിൽ നടന്നത്. വട്ടക്കണ്ണാടിയും നീളൻ ഊന്നുവടിയുമടക്കം ഗാന്ധിയുടെ വേഷം ധരിച്ചെത്തിയ കുരുന്നുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ഉൾപ്പടെ പ്രചരിച്ചിരുന്നു. ഗാന്ധിജിയോടുള്ള ആദര സൂചകമായി പരമോന്നത സിവിലിയൻ ബഹുമതി അമേരിക്ക നൽകാനൊരുങ്ങിയത് ഈ അവസരത്തിൽ രാജ്യത്തിന് ഏറെ സന്തോഷം നൽകിയ ഒന്നാണ്.

യുഎസ് പ്രതിനിധി സഭയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. നാല് ഇന്ത്യൻ വംശജർ അടങ്ങുന്നതാണ് അമേരിക്കൻ പ്രതിനിധി സഭ. സമാധാനവും അഹിംസയും പ്രചരിപ്പിക്കുന്നതിൻ ഗാന്ധി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള ആദരവായിട്ടാണ് അദ്ദേഹത്തിന് മരണാനന്തര ബഹുമതി നൽകുന്നത്.കരോളിൻ മലോണിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം ആദ്യം സഭയിൽ അവതരിപ്പിക്കുന്നത്. അമി ബേരാ, രാജാ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ എന്നിവരാണ് ഇതിന് പിന്തുണയുമായി എത്തിയ ഇന്ത്യൻ വംശജർ.

നിർദ്ദശം സാമ്പത്തിക കമ്മറ്റിക്കും അഡ്‌മിനിസ്ട്രേറ്റീവ് ഹൗസിനും കൈമാറിയിരിക്കുകയാണ്. കോൺഗ്രഷണൽ ഗോൾഡ് മെഡൽ എന്നത് അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയാണ്. വളരെക്കുറച്ച് വിദേശികൾക്ക് മാത്രമേ ഇത് ലഭിച്ചിട്ടുള്ളത്. മദർ തെരേസ (1997), നെൽസൺ മണ്ടേല (1998), പോപ്പ് ജോൺപോൾ 2 (2000), ദലൈലാമ (2006), ആങ് സാങ് സൂചി (2008), മുഹമ്മദ് യൂനസ് (2010), ഷിമോൺ പെരേസ് (2014) എന്നിവരാണ് ബഹുമതി നേടിയ വിദേശികൾ.

'മഹാത്മാ ഗാന്ധിയുടെ സത്യാഗ്രഹ സമരം ലോകത്തിന് അഹിംസാ മാർഗ്ഗം പരിചയപ്പെടുത്തിയ ഏറ്റവും ചരിത്രപരമായ കാര്യമാണ്. നിസ്വാത്ഥ പ്രവർത്തനത്തിന് ലോകത്തിന് നൽകിയ മാതൃകയാണ് അദ്ദേഹം' മലോണി പറഞ്ഞു. മാർട്ടിൽ ലൂഥർ കിംഗും നെൽസൺ മണ്ടേലയും എല്ലാം സമാനമായ രീതിയിൽ മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിച്ചവരാണ്. പൊതു പ്രവർത്തിയെന്ന നിലയിൽ മഹാത്മാ ഗാന്ധി തനിക്ക് എന്നും വലിയ പ്രചോദനമാണെന്ന് മലോണി കൂട്ടിച്ചേർത്തു.

150-ാം ഗാന്ധി ജയന്തി ആഘോഷിക്കുന്ന വേളയിൽ ഗാന്ധിയൻ മാർഗ്ഗങ്ങൾ ലോകം പിന്തുടരണമെന്നും സമാധാനത്തിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ അനുസ്മരിക്കണമെന്നും ന്യൂയോർക്കിലെ ഇന്ത്യൻ കൗൺസിൽ ജനറൽ സന്ദീപ് ചക്രവർത്തി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP