Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ പ്രളയബാധിതർക്ക് സഹായവുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾ; പിരിവെടുത്ത് ഒരു ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

കേരളത്തിലെ പ്രളയബാധിതർക്ക് സഹായവുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾ; പിരിവെടുത്ത് ഒരു ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

മറുനാടൻ ഡെസ്‌ക്‌

അഹമ്മദ്‌നഗർ: കേരളത്തിലെ പ്രളയബാധിതർക്ക് സഹായം നൽകി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾ. പ്രളയദുരന്തം നേരിടുന്ന കേരളത്തിന് 21000 രൂപയാണ് ലൈംഗിക തൊഴിലാളികൾ സംഭാവനയായി നൽകിയത്. ഇതിന് പുറമെ ഒരു ലക്ഷം രൂപ നൽകുമെന്നും പണം സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും ലൈംഗിക തൊഴിലാളികൾ പറയുന്നു. കേരളത്തിന് നൽകേണ്ട പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഇവർ നൽകാൻ ഉദ്ദേശിക്കുന്നത്.

അതിന് മുന്നോടിയായി അഹമ്മദ് നഗർ ഡെപ്യൂട്ടി കളക്ടറുടെ പക്കൽ ചെക്ക് കൈമാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സ്‌നേഹാലയ എന്ന സർക്കാർ ഇതര സന്നദ്ധ സംഘടനയാണ് ഇതിനു നേതൃത്വം നൽകിയത്. ഈ മാസം അവസാനം ഒരു ലക്ഷം രൂപയുടെ സഹായവും കൈമാറുമെന്ന് സ്‌നേഹാലയ കോർഡിനേറ്റർ ബുരം പറഞ്ഞു.ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് സ്‌നേഹാലയ. ചെന്നൈയിൽ പ്രളയം ഉണ്ടായപ്പോഴും ഇവർ ഒരു ലക്ഷം രൂപ സംഭാവന നൽകിയിരുന്നുവെന്നും ബുരം പറഞ്ഞു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP