Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ്; അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖ ബാധിതനായ വിവരം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അജിത് പവാർ വ്യക്തമാക്കി.

ബ്രീച്ച് കാന്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറിയത്.

തന്റെ ആരോഗ്യനിലയെക്കുറിച്ച് കുറിച്ച് ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും ആശങ്ക വേണ്ടെന്നും കുറച്ചുനാളത്തെ വിശ്രമത്തിന് ശേഷം പൊതുരംഗത്ത് തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് ഫലം നെഗറ്റീവ് ആയിരുന്നു. ക്വാറന്റൈനിൽ തുടരവെ വീണ്ടും നടത്തിയ പരിശോധനയിലാണ് അസുഖം സ്ഥ്രീകരിച്ചത്. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇതുവരെ പതിനാല് മന്ത്രിമാർക്കാണ് രോഗം ബാധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP