Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂന്നാം ദിനവും 8,000 കടന്ന് മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ; സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 2,138,154 ആയി; മുംബൈയ്ക്ക് അടുത്ത ഒരാഴ്ച നിർണായകമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ

മൂന്നാം ദിനവും 8,000 കടന്ന് മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ; സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 2,138,154 ആയി; മുംബൈയ്ക്ക് അടുത്ത ഒരാഴ്ച നിർണായകമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ തുടർച്ചയായ മൂന്നാം ദിവസവും 8000 കടന്നു. ഇന്ന് 8,333 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സ്ംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 2,138,154 ആയി. മുംബൈയിൽ മാത്രം1,035 പേർക്കാണ് കോവിഡ് ബാധിച്ചത്.

മുംബൈ, പൂണെ, നാഗ്പൂർ, അമരാവതി എന്നീനഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നാൽപത് ശതമാനം വർധനവ് ഉണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 48 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്

മുംബൈയ്ക്ക് അടുത്ത ഒരാഴ്ച നിർണായകമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ 80% കിടക്കകൾ കോവിഡ് ചികിൽസയ്ക്കു മാറ്റിവച്ചിരിക്കുന്നതു തുടരും.

അതേസമയം മഹാരാഷ്ട്രയിൽ നാഗ്പൂർ ജില്ലിയൽ അടക്കം കൊറോണ വൈറസ് പരിശോധന പ്രതിദിനം പതിനായിരത്തിലധികം ടെസ്റ്റുകളായി വർദ്ധിച്ചപ്പിച്ചതെന്ന് മഹാരാഷ്ട്ര മന്ത്രി നിതിൻ റാവത്ത് അറിയിച്ചു. ജില്ലാ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം ജില്ലയിൽ വൈറസ് രോഗികൾക്കായി 1,769 ഓക്സിജൻ കിടക്കകളും 684 ഐസിയു, 263 വെന്റിലേറ്റർ കിടക്കകളും ലഭ്യമാണെന്ന് മാധ്യമങ്ങളോട് നിതിൻ റൗത്ത് പറഞ്ഞു.

മഹാരാഷ്ട്രയിൽ കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുകയാണെങ്കിലും നാഗ്പൂരിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഭരണകൂടത്തിന് കഴിഞ്ഞുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP