Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഭ്യന്തര വിമാന സർവീസുകൾ ഉടൻ വേണ്ടെന്ന നിലപാട് മാറ്റി മഹാരാഷ്ട്ര; 25 സർവീസുകൾ നാളെ മുതൽ തുടങ്ങാൻ അനുമതി

ആഭ്യന്തര വിമാന സർവീസുകൾ ഉടൻ വേണ്ടെന്ന നിലപാട് മാറ്റി മഹാരാഷ്ട്ര; 25 സർവീസുകൾ നാളെ മുതൽ തുടങ്ങാൻ അനുമതി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന നിലപാട് മാറ്റി മഹാരാഷ്ട്ര സർക്കാർ. 25 സർവീസുകൾക്ക് നാളെ മുതൽ അനുമതി നൽകാനാണ് സർക്കാർ തീരുമാനം. മുംബൈയിൽനിന്നുള്ളതും അവിടേക്കുള്ളതുമായ 25 വിമാന സർവീസുകൾക്ക് തിങ്കളാഴ്ച അനുമതി നൽകുമെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക്ക് വ്യക്തമാക്കി. ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങാൻ ഇനിയും സാവകാശം വേണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിന് പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവന്നത്.

സംസ്ഥാന ചീഫ് സെക്രട്ടറിയോടും മറ്റ് ഏജൻസികളോടും ആലോചിച്ച ശേഷമാണ് മുംബൈ വിമാനത്താവളത്തിൽ 25 ആഭ്യന്തര സർവീസുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി നവാബ് മാലിക്ക് പറഞ്ഞു. മുംബൈയിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം വരും ദിവസങ്ങളിൽ വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.നരേന്ദ്ര മോദി സർക്കാർ ഒന്നിനു പിറകെ ഒന്നായി പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങളോട് ചർച്ച നടത്താതെയാണ് പ്രഖ്യാപനങ്ങളെന്നും അദ്ദേഹം വിമർശിച്ചു.

ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ സംസ്ഥാനത്തിന് കൂടുതൽ സാവകാശം വേണമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് പറഞ്ഞിരുന്നു. അടിയന്തര ആവശ്യങ്ങൾക്കുള്ള വിമാനങ്ങൾക്ക് മാത്രമെ തത്കാലം അനുമതി നൽകൂവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു.

ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് മുംബൈ വിമാനത്താവളത്തെ സമയമെടുത്ത് സജ്ജമാക്കേണ്ടതുണ്ട്. വിമാനത്താവളങ്ങൾ സ്ഥിതിചെയ്യുന്ന മുംബൈ, നാഗ്പുർ, പുണെ നഗരങ്ങൾ റെഡ് സോണിലാണ്. മഹാരാഷ്ട്രയെ സംബന്ധിച്ചിടത്തോളം വരുന്ന 15 ദിവസങ്ങൾ അതിപ്രധാനമാണെന്നും ലോക്ക്ഡൗൺ മെയ് 31 വരെ തുടരേണ്ടതുണ്ടെന്നും ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് ഏറ്റവുമധികം കൊറോണ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. രാജ്യത്തെ 1,31,868 കോവിഡ്-19 ബാധിതരിൽ 47,190 പേരും മഹാരാഷ്ട്രയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP