Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗോപിനാഥ് മുണ്ടയുടെ മാനം മക്കൾ കപ്പൽ കയറ്റുമോ? വ്യവസ്ഥകൾ പാലിക്കാതെ കരാർ കൊടുത്തു 200 കോടി വെട്ടിച്ചെന്ന് ആരോപണം; വ്യത്യസ്തനായ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി

ഗോപിനാഥ് മുണ്ടയുടെ മാനം മക്കൾ കപ്പൽ കയറ്റുമോ? വ്യവസ്ഥകൾ പാലിക്കാതെ കരാർ കൊടുത്തു 200 കോടി വെട്ടിച്ചെന്ന് ആരോപണം; വ്യത്യസ്തനായ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി

മുംബൈ: മഹാരാഷ്ട്ര സർക്കാരിനെ പ്രതിസന്ധിയിലാക്കി 206 കോടി രൂപയുടെ അഴിമതി ആരോപണം. അതും മുൻ ബിജെപി. നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളും സംസ്ഥാന വനിതാശിശുക്ഷേമ മന്ത്രിയുമായ പങ്കജ മുണ്ടെയ്ക്കുമെതിരെ. മഹാരാഷ്ട്രാ ബിജെപിയുടെ ഭാവി മുഖമായി വിലയിരുത്തിയ നേതാവാണ് ആരോപണത്തിൽപ്പെടുന്നത്.

ആരോപണത്തെ തുടർന്ന് നടപടിക്രമങ്ങൾ പാലിക്കാതെ 206 കോടി രൂപയുടെ 24 കരാറുകൾ അനുവദിച്ചെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് മന്ത്രിക്കെതിരേ അഴിമതി വിരുദ്ധ ബ്യൂറോ(എ.സി.ബി)യിൽ പരാതി നൽകി. ഗോത്രവർഗ കുട്ടികൾക്കായുള്ള സ്‌കൂളുകളിലേക്ക് സാധനങ്ങൾ വാങ്ങിയതിലാണു വ്യാപക ക്രമക്കേട് നടന്നത്. ടെൻഡർ ക്ഷണിക്കാതെ നടപടിക്രമങ്ങൾ തെറ്റിച്ചാണു 24 കരാറുകൾ മന്ത്രി ഇടപെട്ടു നൽകിയതെന്നു പരാതിയിൽ പറയുന്നു. 206 കോടി രൂപയുടെ സാധനങ്ങൾ വാങ്ങാനാണു അനധികൃത ഇടപാട് നടന്നത്. മൂന്നു ലക്ഷം രൂപയ്ക്കു മുകളിലുള്ള പർച്ചേസുകൾക്കു ഇടെൻഡർ വിളിക്കണമെന്നാണു ചട്ടം. ഇതു മറികടന്നാണു 24 കരാറുകാർക്കു മന്ത്രി പങ്കജ മുണ്ടെ ഇടപെട്ടു കരാർ നൽകിയതെന്നും പരാതിയിൽ പറയുന്നു.

അഴിമതി വിരുദ്ധ പ്രതിച്ഛായയുമായാണ് ദേവേന്ദ്ര ഫഡ്‌നാവീസ് മന്ത്രിസഭ മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയത്. അഴിമതി ഇല്ലാതാക്കുമെന്നും സുതാര്യത ഉറപ്പാക്കുമെന്നുമായിരുന്നു മുദ്രാവാക്യം. എന്നിട്ടും അധികാരത്തിലെത്തി ഒരു വർഷത്തിനിടെയിൽ അഴിമതി ആരോപണം മന്ത്രിസഭയ്ക്ക് എതിരെ ഉയർന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തിയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഫഡ്‌നാവിസ് തന്റെ അതൃപ്തി പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ പരസ്യമായി മുണ്ടയെ അനുകൂലിക്കുന്ന നിലപാടാണ് ബിജെപി എടുക്കുന്നത്.

മഹാരാഷ്ട്രയിലെ ഏറ്റവും ശക്തനായ നേതാവായിരുന്നു ഗോപിനാഥ് മുണ്ടെ. മോദി സർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി. കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ഉടനെ വാഹനാപകടത്തിൽ മുണ്ടെ മരിക്കുകയായിരുന്നു. അതിന് ശേഷം മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിലെത്തി. അന്ന് പങ്കജ മുണ്ടയെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായം പോലും ഉയർന്നു. അത്തരത്തിലൊരു യുവ നേതാവ് അഴിമതിയിൽ കുടങ്ങിയത് നേതൃത്വത്തേയും വെട്ടിലാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP