Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഛത്രപതി ശിവജിയെക്കുറിച്ച് പരാമർശം; സ്റ്റാൻഡ് അപ്പ് കൊമേഡിയക്കു നേരെ ബലാത്സംഗ ഭീഷണി; വിവാദത്തിലായത് അഗ്രിമ ജോഷ്വ എന്ന പെൺകുട്ടി

ഛത്രപതി ശിവജിയെക്കുറിച്ച് പരാമർശം; സ്റ്റാൻഡ് അപ്പ് കൊമേഡിയക്കു നേരെ ബലാത്സംഗ ഭീഷണി; വിവാദത്തിലായത് അഗ്രിമ ജോഷ്വ എന്ന പെൺകുട്ടി

സ്വന്തം ലേഖകൻ

മുംബൈ: ഛത്രപതി ശിവജിയെക്കുറിച്ച് നടത്തിയ പരാമർങ്ങളുടെ പേരിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയയായ യുവതിക്കു നേരെ ബലാത്സംഗ ഭീഷണിയുമായി യുട്ഊബർ. മുംബൈയിലെ അഗ്രിമ ജോഷ്വ എന്ന പെൺകുട്ടിക്കു നേരെയാണ് ഭീഷണി. 2019 ൽ ഇവർ ചെയത ഒരു ഷോയിൽ മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന ശിവജിയുടെ പ്രതിമയെക്കുറിച്ച് തമാശ രൂപേണ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്.

ഇതിന്റെ പേരിൽ യുട്യൂബറായ ശുഭം മിശ്ര ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് അഗ്രിമയ്ക്കെതിരെ ബലാംത്സംഗ ഭീഷണി മുഴക്കിയത്. അഗ്രിമയുടെ അമ്മയെയും സഹോദരിയെയും കുറിച്ചും ഇയാൾ മോശമായി സംസാരിച്ചു. എങ്ങനെയാണ് അഗ്രിമയെ ബലാംത്സംഗം ചെയ്യുക എന്നു പറഞ്ഞു കൊണ്ട് മോശമായ ഭാഷയിലായിരുന്നു ഇയാളുടെ വീഡിയോ.

ചോദ്യോത്തര വെബ്സൈറ്റായ ക്വോറയിൽ ശിവജിയുടെ പ്രതിമയെക്കുറിക്കുറിച്ച് വന്ന രസകരമായ പരാമർശങ്ങളായിരുന്നു അഗ്രിമ ജോഷ്വ ഷോയിൽ പറഞ്ഞത്. ശിവജിയുടെ പ്രതിമയ്ക്കു മേൽ ജി.പി.എസ് ട്രാക്കർ ഉണ്ടാവുമെന്നും അറബിക്കടലിലൂടെ വരുന്ന പാക്കിസ്ഥാൻ തീവ്രവാദികളെ പ്രതിമയുടെ കണ്ണിൽ നിന്നും വരുന്ന ലേസർ രശ്മികൾ ഷൂട്ട് ചെയ്യുമെന്ന് ഒരാൾ കുറിച്ചതായി ഇവർ ഷോയിൽ പറഞ്ഞിരുന്നു. ഒരു വർഷത്തിനു ശേഷം ഈ വീഡിയോ വീണ്ടും ട്വിറ്ററിൽ വന്നതോടെയാണ് ഇവർക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടന്നത്.

അതേസമയം പെൺകുട്ടിക്കെതിരെ ബലാത്സംഗ ഭീഷണി ഉയർത്തിയ വീഡിയോ വിവാദമായതിനു പിന്നാലെ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് സ്വര ഭാസ്‌കർ, കുനാൽ ക്രമ തുടങ്ങിയവർ രംഗത്തു വന്നു. ട്വിറ്ററിൽ അറസ്റ്റ് ശുഭം ശർമ എന്ന ഹാഷ്ടാഗായിരുന്നു ഞായറാഴ്ച ട്രെൻഡിംഗിൽ. വിവാദത്തിനു പിന്നാലെ ഇയാൾ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തു. ഞായറാഴ്ച വഡോദര പൊലീസ് ഇയാൾക്കെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

മുംബൈയിൽ ഒരു കഫേയിൽ കഴിഞ്ഞ വർഷം നടന്ന ഒരു സ്റ്റാൻഡ് അപ്പ് കോമഡി ഷോയിലാണ് അഗ്രിമ ശിവജിയെക്കുറിച്ച് പരാമർശം നടത്തിയത്.
ക്ഷുഭിതരായ കുറേ സോഷ്യൽ മീഡിയ ഉപയോക്താക്കൾ കഫേയുടെ വിവരങ്ങൾ പങ്കു വെക്കുകയും കുറച്ചു പേർ ഈ കഫേയിൽ കയറി അതിക്രമം നടത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP