Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ജയിൽ ടൂറിസം' പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; സ്വാതന്ത്ര്യ സമര സേനാനികൾ ജയിൽവാസമനുഷ്ഠിച്ച പൂണെയിലെ യേർവാഡ ജയിലിൽ പദ്ധതിക്ക് തുടക്കമാകും; നാസിക്, നാഗ്പൂർ ജയിലുകളും വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കും

'ജയിൽ ടൂറിസം' പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; സ്വാതന്ത്ര്യ സമര സേനാനികൾ ജയിൽവാസമനുഷ്ഠിച്ച പൂണെയിലെ യേർവാഡ ജയിലിൽ പദ്ധതിക്ക് തുടക്കമാകും; നാസിക്, നാഗ്പൂർ ജയിലുകളും വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കും

ന്യൂസ് ഡെസ്‌ക്‌

യേർവാഡ: വിനോദ സഞ്ചാരത്തിനായി ജയിൽ ടൂറിസം പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി മഹരാഷ്ട്ര സർക്കാർ. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ചേർന്ന് റിപ്പബ്ലിക് ദിനത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.

ധീരദേശാഭിമാനികളായ സ്വാതന്ത്ര്യ സമര സേനാനികൾ ജയിൽവാസമനുഷ്ഠിച്ച പൂണെയിലെ യേർവാഡ ജയിലിലാണ് പദ്ധതി ആരംഭിക്കുന്നത്.ജയിലിലെ അനുഭവങ്ങളും സംഭവങ്ങളും മനസ്സിലാക്കാനും അടുത്തറിയാനുമുള്ള അവസരമാണ് വിനോദ സഞ്ചാരികൾക്കായി സർക്കാർ ഒരുക്കുന്നത്.

പദ്ധതിയുടെ ഭഗമായി ചില പ്രത്യേക കോംപ്ലക്സുകളും തിരഞ്ഞെടുത്തിട്ടുള്ളതായി സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വിശദമാക്കി. മഹാരാഷ്ട്രയുടെയും ഇന്ത്യയുടെയും ചരിത്രത്തിൽ ഇടംനേടിയ ജയിലാണ് പൂണെ യേർവാഡ ജയിൽ.

ഇതുകൂടാതെ നാസിക്, നാഗ്പൂർ ജയിലുകളും ടൂറിസത്തിന് അവസരമൊരുക്കും. 2019 ൽ സമാനമായ പദ്ധതി ഏഷ്യയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നായ ഡൽഹിയിലെ തീഹാർ ജയിലിലും ആവിഷ്‌കരിച്ചിരുന്നു. എന്നാൽ പദ്ധതി ഇതുവരെയും പ്രാവർത്തികമായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP