Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കുതിക്കുന്നു; ചൊവ്വാഴ്ച 2259 പേരിൽ രോഗബാധ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ കോവിഡ് രോഗികളുടെ എണ്ണം 90,787 ആയി; ഇന്നലെ 120 പേർ മരണത്തിന് കീഴടങ്ങിയതോടെ സംസ്ഥാനത്തെ ആകെ മരണം 3289 ആയി

മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കുതിക്കുന്നു; ചൊവ്വാഴ്ച 2259 പേരിൽ രോഗബാധ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ കോവിഡ് രോഗികളുടെ എണ്ണം 90,787 ആയി; ഇന്നലെ 120 പേർ മരണത്തിന് കീഴടങ്ങിയതോടെ സംസ്ഥാനത്തെ ആകെ മരണം 3289 ആയി

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കുതിക്കുന്നു. ഇന്നലെയും പുതുതായി 2259 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 90,787 ആയി ഉയർന്നു. ചൊവ്വാഴ്ച 120 പേരാണ് കോവിഡ് ബാധിച്ച് മഹാരാഷ്ട്രയിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 3289 ആയി ഉയർന്നു. 44849 ആണ് നിലവിൽ മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകൾ. മുംബൈ നഗരത്തിൽ മാത്രം ഇതുവരെ 51,100 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3289 മരണങ്ങളിൽ 1760 മരണവും സംഭവിച്ചതും മുംബൈയിലാണ്.

വൈറസ് ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്ര ചൈനയെയും മറികടന്നിരിക്കുകയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുന്നതിനിടയിൽ മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് സംസ്ഥാനത്തെ ഒന്നാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ 15 ശതമാനം ജീവനക്കാരെവച്ച് പ്രവർത്തിപ്പിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. പ്ലമ്പർമാർ, ഇലക്ട്രീഷ്യന്മാർ, ടെക്നീഷ്യന്മാർ എന്നിവർക്ക് സാമൂഹ്യ അകലവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കി ജോലിചെയ്യാനുള്ള അനുമതിയും സർക്കാർ കഴിഞ്ഞ ദിവസം നൽകിയിരുന്നു. അതിനിടെയാണ് സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത്.

തമിഴ്‌നാട്ടിൽ 1685 പേർക്കാണ് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 34,914 ആയി. 21 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 307 ആയി. തലസ്ഥാനമായ ചെന്നൈയിൽ മാത്രം ചൊവ്വാഴ്ച 1242 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ചെന്നൈയിലെ വൈറസ് ബാധിതരുടെ എണ്ണം 24,545 ആയതായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്. 16279 ആണ് നിലവിൽ തമിഴ്‌നാട്ടിലെ ആക്ടീവ് കേസുകൾ. 798 പേർ ഇന്ന് ആശുപത്രിവിട്ടു. 18325 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP