Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62,919 പേർക്ക്; സമ്പൂർണ ലോക്ക്ഡൗൺ ഇല്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കെറെ

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62,919 പേർക്ക്; സമ്പൂർണ ലോക്ക്ഡൗൺ ഇല്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കെറെ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് 62,919 പേർക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 828 പേരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ ആരെ എണ്ണം 68,813 ആയി. വ്യാഴാഴ്ചത്തെക്കാൾ രോഗികളുടെ എണ്ണത്തിൽ 3240 പേരുടെ കുറവുണ്ടായാതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മുംബൈയിൽ 3,925 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 89 പേർ മരിച്ചു. 6,380 പേർ രോഗമുക്തരായി. അതേസമയം സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ മതിയെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കെറെ പറഞ്ഞു.

കർണാടകയിൽ ഇന്ന് 48,296 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേർ മരിച്ചു. 14,884 പേർക്കാണ് ഇന്ന് രോഗ മുക്തി. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 15,23,142. ആകെ മരണം 15,523.

ഉത്തർപ്രദേശിലും അതി രൂക്ഷമായി തന്നെയാണ് പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നത്. 34,626 പേർക്കാണ് ഇന്ന് യുപിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. റെക്കോർഡ് മരണമാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 332 പേർ മരിച്ചു. ഇതോടെ ആകെ മരണം 12,570. ഇതോടെ ആകെ കേസുകളുടെ എണ്ണം 12,52,324. ഇന്ന് 34,494 പേർക്കാണ് രോഗ മുക്തി. നിലവിൽ 3,10,783 ആക്ടീവ് കേസുകൾ.

തമിഴ്‌നാട്ടിൽ ഇന്ന് 18,692 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16,007 പേർക്ക് രോഗ മുക്തി. 113 പേരാണ് ഇന്ന് മരിച്ചത്. നിലവിൽ 1,15,128 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 10,37,582 പേർക്കാണ് രോഗ മുക്തി. ആകെ മരണം 14,046.

രാജസ്ഥാനിൽ ഇന്ന് 17,155 പേർക്കാണ് കോവിഡ് കണ്ടെത്തിയത്. 10,034 പേർക്ക് രോഗ മുക്തി. 155 പേർ മരിച്ചു. നിലവിൽ 1,76,485 ആക്ടീവ് കേസുകൾ. ഇതുവരെയായി 4,17,277 പേർക്ക് രോഗ മുക്തി. ആകെ മരണം 4,239.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP