Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദുരാത്മാക്കൾ ഒഴിഞ്ഞു പോകാൻ മന്ത്രവാദിയുടെ ക്രൂരമർദനം; ശരീരത്തിൽ അടിച്ചും തലമുടിയിൽ പിടിച്ച് കട്ടിലിൽ ഇടിച്ചും മർദനം; മന്ത്രവാദിയുടെ മർദനത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം

മറുനാടൻ ഡെസ്‌ക്‌

ഹൈദരബാദ്: ദുരാത്മക്കളെ ഒഴിവാക്കാൻ 'മന്ത്രവാദി ഡോക്ടർ' നടത്തിയ ക്രൂരമർദ്ദനത്ത തുടർന്ന് യുവതി മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് യുവതി മരിച്ചത്. സംഭവവുമായി ബ്ന്ധപ്പെട്ട് പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.

ജയ്പൂർ സ്വദേശിനിയായ രജിതയാണ് മരിച്ചത്. കരിനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഇവർ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇവർക്ക് അസുഖം വിട്ടുമാറാത്തതിനെ തുടർന്ന് യുവതിയുടെ ശരീരത്തിൽ ദുരാത്മാക്കൾ ഉണ്ടെന്ന് വീട്ടുകാർ വിശ്വസിച്ചു. ഇതോടെയാണ് കുടുംബം മന്ത്രവാദി ഡോക്ടറെ സമീപിച്ചത്.

യുവതി നാല് മാസം മുൻപാണ് കുഞ്ഞിന് ജന്മം നൽകിയത്. അതിന് പിന്നാലെ യുവതി പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ഇതോടെയാണ് യുവതിയുടെ ശരീരത്തിൽ ദുരാത്മാക്കൾ ഉണ്ടെന്ന് ബന്ധുക്കൾ വിശ്വസിച്ചത്. ഇതേതുടർന്ന് കുടുംബം മന്ത്രവാദിയിൽ അഭയം തേടുകയായിരുന്നു. മുടിപിടിച്ച് വലിച്ച് യുവതിയെ കട്ടിലിൽ വലിച്ചിട്ട ശേഷമായിരുന്നു മർദ്ദനം.

മന്ത്രവാദി അവളെ ക്രൂരമായി മർദ്ദിച്ചതോടെ അവളുടെ ശരീരത്തിൽ നിന്ന് ദുരാത്മക്കൾ ഒഴിഞ്ഞുപോയതായും കുടുംബം വിശ്വസിച്ചു. രജിതയെ ദുർബലയായി കണ്ടത് അത്ഭുതരോഗശാന്തിയാകുമെന്ന് ബന്ധുക്കൾ കരുതി. എന്നാൽ പിന്നീട് യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP