Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂത്രമൊഴിക്കാൻ ശുചിമുറിയിൽ കയറിയ വിദ്യാർത്ഥിനി കണ്ടത് ഭിത്തിയിലെ ദ്വാരത്തിലൂടെ ദൃശ്യങ്ങൾ ഒപ്പുന്ന മൊബൈൽ ഫോൺ; പുറത്തിറങ്ങി തൊട്ടടുത്തുള്ള പുരുഷന്മാരുടെ ടോയ്‌ലെറ്റ് പൂട്ടിയിട്ടതോടെ പെട്ടുപോയത് അദ്ധ്യാപകനും; മദ്രാസ് ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസർ ശുഭം ബാനർജി അറസ്റ്റിൽ

മൂത്രമൊഴിക്കാൻ ശുചിമുറിയിൽ കയറിയ വിദ്യാർത്ഥിനി കണ്ടത് ഭിത്തിയിലെ ദ്വാരത്തിലൂടെ ദൃശ്യങ്ങൾ ഒപ്പുന്ന മൊബൈൽ ഫോൺ; പുറത്തിറങ്ങി തൊട്ടടുത്തുള്ള പുരുഷന്മാരുടെ ടോയ്‌ലെറ്റ് പൂട്ടിയിട്ടതോടെ പെട്ടുപോയത് അദ്ധ്യാപകനും; മദ്രാസ് ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസർ ശുഭം ബാനർജി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പെൺകുട്ടികളുടെ ശുചിമുറിയിലെ ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ച ഐഐടി അദ്ധ്യാപകൻ അറസ്റ്റിൽ. മദ്രാസ് ഐഐടിയിലെ എയറോസ്പേസ് എൻജിനീയറിങ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ശുഭം ബാനർജിയാണ് പിടിയിലായത്. ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് കണ്ടെത്തിയ വിദ്യാർത്ഥിനിയും ജീവനക്കാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപകൻ കയ്യോടെ പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസം ഐഐടി ക്യാമ്പസിൽ എയ്‌റോസ്‌പേസ് ഡിപ്പാർട്ട്‌മെന്റിന് സമീപത്തെ ലാബിനോട് ചേർന്നുള്ള പെൺകുട്ടികളുടെ ശുചിമുറിയിൽ നിന്നാണ് അദ്ധ്യാപകൻ വീഡിയോ പകർത്താൻ ശ്രമിച്ചത്. മുപ്പതുവയസ്സുകാരിയായ ഗവേഷക വിദ്യാർത്ഥിനി ശുചിമുറിയിൽ കയറിയപ്പോഴാണ് ഭിത്തിയിലെ ദ്വാരത്തിൽ ക്യാമറ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ ഫോൺ വീഡിയോ ക്യാമറ ഓൺ ചെയ്ത് ദൃശ്യങ്ങൾ റെക്കോഡ് ചെയ്യുന്ന നിലയിലായിരുന്നു.

ഉടൻതന്നെ വിദ്യാർത്ഥിനി ബഹളം വെയ്ക്കുകയും സമീപത്തെ പുരുഷന്മാരുടെ ശുചിമുറിക്കുള്ളിലുണ്ടായിരുന്നവരെ പൂട്ടിയിടുകയും ചെയ്തു. സുരക്ഷാ ജീവനക്കാരെത്തി പുരുഷന്മാരുടെ ശുചിമുറി തുറന്ന് അവിടെയുണ്ടായിരുന്നവരെ പരിശോധിച്ചപ്പോഴാണ് ഫോൺ ശുഭം ബാനർജിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP