Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'അഗ്‌നിഹോത്ര വായുവിനെ ശുദ്ധീകരിക്കും'; മാസ്‌ക് ധരിക്കാത്തതിന് വിശദീകരണവുമായി മധ്യപ്രദേശ് മന്ത്രി

'അഗ്‌നിഹോത്ര വായുവിനെ ശുദ്ധീകരിക്കും'; മാസ്‌ക് ധരിക്കാത്തതിന് വിശദീകരണവുമായി മധ്യപ്രദേശ് മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഭോപാൽ: കോവിഡിന്റെ മൂന്നാംതരംഗം ആഞ്ഞടിക്കുമ്പോഴും മാസ്‌ക്‌വെക്കാതിരുന്നതിന്‌ന്യായീകരണവുമായി മധ്യപ്രദേശ്മന്ത്രിയും ബിജെപി നേതാവുമായ ഉഷ താക്കൂർ. കഴിഞ്ഞ 30 വർഷമായി താൻ വായുവിനെ ശുദ്ധീകരിക്കുന്ന അഗ്‌നിഹോത്ര പൂജ നടത്തുന്നുണ്ടെന്നും അതിനാൽ തനിക്ക്‌രോഗപ്രതിരോധ ശേഷി കൂടുതലാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

തിങ്കളാഴ്ചയാണ്‌സാംസ്‌കാരിക വകുപ്പ്മന്ത്രിയായ ഉഷ താക്കൂർ മാസ്‌ക്ധരിക്കാതെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. ഇതോടെ മാസ്‌ക്ധരിക്കാത്തത്എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്മറുപടി പറയുകയായിരുന്നു അവർ.

'കഴിഞ്ഞ 30 വർഷമായി രാവിലെയും വൈകിട്ടും ദിനചര്യയായി അഗ്‌നിഹോത്ര നടത്തിവരുന്നു. ഇത്എന്റെ പ്രതിരോധശേഷി വർധിക്കുന്നു. അതിനാൽ വൈറസ്ആക്രമണങ്ങൾ എനിക്ക്പ്രശ്‌നങ്ങൾ സൃഷ്ടിക്കില്ല' -ഉഷ താക്കൂർ പറഞ്ഞു.

നേരത്തേ ഖണ്ഡ്‌വ സന്ദർശിച്ചപ്പോൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന്അതൊരു ജലദോഷം മാത്രമാണെന്നും വൈറസ്ആക്രമണം അല്ലായിരുന്നുവെന്നുമായിരുന്നു ഉഷ താക്കൂറിന്റെ മറുപടി. ഉഷ താക്കൂറിന്റെ മറുപടി വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞവർഷം മേയിലും ഉഷ താക്കൂർ സമാന പ്രസ്താവന നടത്തിയിരുന്നു. കൊറോണയെ തുരത്താൻ എല്ലാവരും ഹവേരി നടത്തണമെന്നും ഇത്‌വായുവിനെ ശുദ്ധീകരിക്കുമെന്നുമായിരുന്നു ഉഷ താക്കൂറിന്റെ പ്രസ്താവന. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP