Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോടതി അനുവദിച്ച മദനിയുടെ കേരള യാത്രക്ക് ഉടക്കുവെച്ച് കർണാടക പൊലീസ്; അകമ്പടി ഒരുക്കാൻ കിലോമീറ്ററിന് 60 രൂപ നിരക്കിൽ മദനി പണം കെട്ടിവയ്ക്കേണ്ടിവരുമെന്ന് പൊലീസ് കമ്മീഷണർ; ജാമ്യ വ്യവസ്ഥയിൽ ഇളവു നൽകിയത് അർബുദ രോഗിയായ മാതാവിനെ കാണുന്നതിന് വേണ്ടി

കോടതി അനുവദിച്ച മദനിയുടെ കേരള യാത്രക്ക് ഉടക്കുവെച്ച് കർണാടക പൊലീസ്; അകമ്പടി ഒരുക്കാൻ കിലോമീറ്ററിന് 60 രൂപ നിരക്കിൽ മദനി പണം കെട്ടിവയ്ക്കേണ്ടിവരുമെന്ന് പൊലീസ് കമ്മീഷണർ; ജാമ്യ വ്യവസ്ഥയിൽ ഇളവു നൽകിയത് അർബുദ രോഗിയായ മാതാവിനെ കാണുന്നതിന് വേണ്ടി

ബെംഗളൂരു: കോടതി അനുമതി നല്കിയിട്ടും പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ കേരള യാത്ര പ്രതിസന്ധിയിൽ. മദനിക്ക് അകമ്പടിക്ക് പൊലീസുകാരില്ലെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. കിലോമീറ്ററിന് 60 രൂപ നിരക്കിൽ മദനി പണം കെട്ടിവയ്ക്കേണ്ടിവരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

5 പൊലീസുകാരുൾപ്പടെ ഒരു ജീപ്പ് വിട്ടുകിട്ടാൻ ഒരു ലക്ഷം രൂപ വരെ മദനി നൽകേണ്ടിവരും. മദനിയുടെ അഭിഭാഷകൻ അധികൃതരുമായി സംസാരിച്ച് ധാരണയിലെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. യാത്രാ വിവരങ്ങളും സംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടും വ്യാഴാഴ്ച സുരക്ഷ ഉദ്യോഗസ്ഥരെ അയക്കാനാവില്ലെന്ന നിലപാടിലായിരുന്നു ബംഗളൂരുസിറ്റി പൊലീസ് കമ്മീഷണർ ടി. സുനീൽകുമാർ.

ബംഗളൂരു സ്‌ഫോടനക്കേസിൽ കുറ്റം ചുമത്തപ്പെട്ട പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി സുപ്രീംകോടതി നൽകിയ ജാമ്യത്തിൽ കഴിയുകയാണ്. രോഗിയായ ഉമ്മ അസ്മാബീവിയെ സന്ദർശിക്കാൻ ഏപ്രിൽ 27മുതൽ മെയ്‌ 12 വരെ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി എൻ.ഐ.എ പ്രത്യേക കോടതിയിൽ കഴിഞ്ഞ 23ന് ഹരജി നൽകിയിരുന്നു.

പ്രൊസിക്യൂഷൻ നടപടികൾ വൈകിയതോടെ മെയ്‌ മൂന്നു മുതൽ 11 വരെ സ്വന്തം ചെലവിൽ പോകാൻ ബുധനാഴ്ചയാണ് കോടതി അനുമതി ലഭിച്ചത്. കോടതി ഉത്തരവ് നേരിട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ചിട്ടും യാത്രക്കുവേണ്ട സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ച് നടപടികളൊന്നുമെടുക്കാതെ ഒരു ദിവസം വൈകിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP