Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ജുഡീഷ്യറിയേയും ഗവർണറുമാരേയും തിരഞ്ഞെടുക്കുന്ന രീതികളെല്ലാം കേന്ദ്ര സർക്കാർ അസ്ഥിരപ്പെടുത്തുകയാണ്';' അഴിമതിയിൽ മുങ്ങിയ എഐഎഡിഎംകെ സർക്കാരിനെ താഴെയിറക്കണം '; രാഷ്ട്രീയ സാഹചര്യം വെല്ലുവിളികൾ നിറഞ്ഞതാണെന്നും മോദി സർക്കാരിനെ പാഠം പഠിപ്പിക്കണമെന്നും എം.കെ.സ്റ്റാലിൻ

'ജുഡീഷ്യറിയേയും ഗവർണറുമാരേയും തിരഞ്ഞെടുക്കുന്ന രീതികളെല്ലാം കേന്ദ്ര സർക്കാർ അസ്ഥിരപ്പെടുത്തുകയാണ്';' അഴിമതിയിൽ മുങ്ങിയ എഐഎഡിഎംകെ സർക്കാരിനെ താഴെയിറക്കണം '; രാഷ്ട്രീയ സാഹചര്യം വെല്ലുവിളികൾ നിറഞ്ഞതാണെന്നും മോദി സർക്കാരിനെ പാഠം പഠിപ്പിക്കണമെന്നും എം.കെ.സ്റ്റാലിൻ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ സ്്റ്റാലിൻ. പാർട്ടി അധ്യക്ഷനായി ചമുതലയേറ്റ ശേഷമുള്ള പ്രസംഗത്തിലായിരുന്നു അദ്ദേഹം ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. നരേന്ദ്ര മോദി സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നും അഴിമതിയിൽ മുങ്ങിയ എഐഎഡിഎംകെ സർക്കാരിനെ താഴെയിറക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

എല്ലാത്തിനെയും മതത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുന്നവരെ എതിർക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് സ്റ്റാലിൻ പറഞ്ഞു. 'ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വലിയ വെല്ലുവിളികൾ നിറഞ്ഞതാണ്. ജുഡീഷ്യറിയെയും ഗവർണർമാരെ തിരഞ്ഞെടുക്കുന്ന രീതികളെയുമെല്ലാം കേന്ദ്രസർക്കാർ അസ്ഥിരപ്പെടുത്തുകയാണ്. വിദ്യാഭ്യാസം, കല, സാഹിത്യം, മതം എല്ലാം സാമുദായിക ശക്തികളുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

മതനിരപേക്ഷതയെ തന്നെ തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങളാണിതെല്ലാം.' സ്റ്റാലിൻ പറഞ്ഞു.ഡിഎംകെയെ നയിക്കുന്നത് താനൊരിക്കലും സ്വപ്നം കണ്ടിട്ടില്ല. അതൊരു വലിയ ഉത്തരവാദിത്തമാണ്. അങ്ങനെ നയിക്കാമെന്ന് താൻ പറയുന്നുമില്ല. നമുക്കൊരുമിച്ച് മുന്നേറാമെന്നാണ് താൻ പറയുന്നതെന്നും സ്റ്റാലിൻ അണികളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP