Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതവും ജാതിയും ആധാരമാക്കി കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് ചോദ്യപേപ്പർ; ഇത് കണ്ട് ഞെട്ടിപ്പോയെന്നും തയ്യാറാക്കിയവർക്കെതിരെ നടപടി എടുക്കണമെന്നും ഡിഎംകെ അധ്യക്ഷൻ; ചോദ്യപേപ്പറിൽ ഉള്ളത് കൃത്യമായ വർഗീയത എന്നും എം കെ സ്റ്റാലിൻ

മതവും ജാതിയും ആധാരമാക്കി കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് ചോദ്യപേപ്പർ; ഇത് കണ്ട് ഞെട്ടിപ്പോയെന്നും തയ്യാറാക്കിയവർക്കെതിരെ നടപടി എടുക്കണമെന്നും ഡിഎംകെ അധ്യക്ഷൻ; ചോദ്യപേപ്പറിൽ ഉള്ളത് കൃത്യമായ വർഗീയത എന്നും എം കെ സ്റ്റാലിൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് പരീക്ഷയിലെ ജാതിയും മതവും ആധാരമാക്കിയുള്ള ചോദ്യങ്ങൾക്കെതിരെ ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. ചോദ്യപേപ്പർ കണ്ടു ഞെട്ടിപ്പോയി എന്നാണ് സ്റ്റാലിൻ പറഞ്ഞത്. ജാതിയും മതവും അടിസ്ഥാനമാക്കി ചോദ്യപേപ്പർ തയ്യാറാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'ജാതി വിവേചനവും സാമുദായിക വിഭജനവും പ്രചരിപ്പിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസിലെ ചോദ്യപ്പേപ്പർ കണ്ടു ഞെട്ടിപ്പോയി. ഈ ചോദ്യപേപ്പർ തയ്യാറാക്കിയവർക്കെതിരെ ഉചിതമായ നിയമ നടപടി എടുക്കണം' സ്റ്റാലിൻ ട്വീറ്റ് ചെയ്തു. അംബേദ്ക്കർ ഏതു സോഷ്യൽ ക്ലാസിലാണ് ഉൾപ്പെട്ടത്, ദളിത് എന്നാൽ എന്താണ്, ദളിതിനെ സർക്കാർ എങ്ങനെയാണ് പരാമർശിക്കുന്നത്, മുസ്ലിങ്ങളെ കുറിച്ചുള്ള പൊതുധാരണ എന്താണ് തുടങ്ങിയ ചോദ്യങ്ങളായിരുന്നു ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. ദളിത് എന്നാൽ എന്താണ് എന്നതിന് ഓപ്ഷനുകളായി വിദേശികൾ, തൊട്ടുകൂടാത്തവർ, മിഡിൽ ക്ലാസ്, അപ്പർ ക്ലാസ് എന്നിങ്ങനെയാണ് നൽകിയത്.

മുസ്ലീങ്ങളെ കുറിച്ചുള്ള പൊതുധാരണ എന്തെല്ലാമെന്നുള്ള എന്ന ചോദ്യത്തിനു മുസ്ലിംങ്ങൾ അവരുടെ പെൺകുട്ടികളെ സ്‌കൂളിൽ പറഞ്ഞയക്കില്ല, അവർ സസ്യാഹാരികളാണ്, റംസാൻ നാളിൽ അവർ ഉറങ്ങില്ല എന്നിങ്ങനെയാണ് ഓപ്ഷൻ നൽകിയത്. കൃത്യമായ ജാതിയും വർഗീയതയുമാണ് ചോദ്യപ്പേപ്പറിലുള്ളതെന്നും ഇത്തരം പ്രവണതകൾ ഞെട്ടിക്കുന്നതാണെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ചോദ്യപ്പേപ്പർ തയ്യാറാക്കിയവരെ കണ്ടെത്തുകയും നിയമപരമായി അവർക്കെതിരെ നടപടിയെടുക്കുകയും വേണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP