Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴക്കെടുതിയിൽ കേരളത്തിന് സഹായവുമായി തമിഴ്‌നാട് മുഖ്യമന്ത്രി; ഡി.എം.കെ ട്രസ്റ്റിൽ നിന്ന് ഒരു കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ

മഴക്കെടുതിയിൽ കേരളത്തിന് സഹായവുമായി തമിഴ്‌നാട് മുഖ്യമന്ത്രി; ഡി.എം.കെ ട്രസ്റ്റിൽ നിന്ന് ഒരു കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: മഴക്കെടുതിയിൽ കേരളത്തിന് സഹായവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിന് ഡി.എം.കെ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് ഒരു കോടി രൂപ നൽകുന്നെ് സ്റ്റാലിൻ അറിയിച്ചു. ട്വിറ്ററിലൂടെയാണ് സ്റ്റാലിൻ ഇക്കാര്യം അറിയിച്ചത്.

'കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങൾക്കൊപ്പമാണ്. നമുക്ക് ഈ മാനവികതയെ ഉൾക്കൊണ്ട് അവരെ സഹായിക്കാം,' സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

നേരത്തെ തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിലാണ് ദലൈലാമ കേരളത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചത്.

'സർക്കാറും ബന്ധപ്പെട്ട വകുപ്പുകളും ജനങ്ങൾക്ക് സഹായമെത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണെന്നറിയാം. കേരളത്തോടുള്ള തന്റെ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റിൽ നിന്ന് ഒരു തുക സംഭാവനയായി ഞാൻ വാഗ്ദാനം ചെയ്യുന്നു,' മുഖ്യമന്ത്രിക്കയച്ച കത്തിൽ ദലൈലാമ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP