Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടിൽ നിന്ന് വന്നുപോകുന്ന വിദ്യാർത്ഥി കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു; 20,000 രൂപ പിഴ ചുമത്തി സർവകലാശാല; വിചിത്ര നടപടി ലഖ്നൗ സർവകലാശാലയുടേത്; രണ്ടാം വർഷ ബിഎ വിദ്യാർത്ഥിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം

വീട്ടിൽ നിന്ന് വന്നുപോകുന്ന വിദ്യാർത്ഥി കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു; 20,000 രൂപ പിഴ ചുമത്തി സർവകലാശാല; വിചിത്ര നടപടി ലഖ്നൗ സർവകലാശാലയുടേത്; രണ്ടാം വർഷ ബിഎ വിദ്യാർത്ഥിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ലഖ്ന; വിശപ്പുമൂലം ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥിക്ക് പിഴയിട്ട് സർവകലാശാല. കാന്റീനിൽനിന്ന് അനധികൃതമായി ഭക്ഷണം കഴിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. ലഖ്നൗ സർവകലാശാലയുടേതാണ് കേട്ടുകേൾവി ഇല്ലാത്ത നടപടി. വിദ്യാർത്ഥിക്ക് 20,000 രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. രണ്ടാം വർഷ ബി.എ വിദ്യാർത്ഥി ആയുഷ് സിങ്ങിനെതിരെയാണ് വിചിത്രമായ നടപടി സർവകലാശാല സ്വീകരിച്ചിരിക്കുന്നത്.

ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് സെൻട്രൽ കാന്റീനിൽനിന്ന് ഭക്ഷണം കഴിക്കാൻ അനുമതി. എന്നാൽ വീട്ടിൽനിന്നും ദിവസവും വന്നുപോകുന്ന ആയുഷ് സിങ് സെപ്റ്റംബർ മൂന്നിന് അവിടെനിന്ന് ഭക്ഷണം കഴിച്ചതാണ് പ്രശ്നമായത്. ആരോ വിവരം അറിയിച്ചതിനെത്തുടർന്ന് കാന്റീന്റെ ചുമതലയുള്ള പ്രൊഫ. വിനോദ് കുമാർ സിങ് സ്ഥലത്തെത്തി ബിരുദ വിദ്യാർത്ഥിയെ കൈയോടെ പിടികൂടി. ആയുഷ് സിങ് അദ്ധ്യാപകനോട് മാപ്പു പറയുകയും വിശപ്പ് മൂലമാണ് ഭക്ഷണം കഴിച്ചതെന്ന് അറിയിക്കുകയും ചെയ്തു.

ഇനി നിയമം ലംഘിക്കില്ലെന്നും വിദ്യാർത്ഥി പറഞ്ഞുവെങ്കിലും അദ്ധ്യാപകൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഒരാഴ്ചയ്ക്കകം 20,000 രൂപ പിഴ അടയ്ക്കാത്തപക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നൂറ് രൂപയുടെ സ്റ്റാംപ് പേപ്പറിൽ വിശദീകരണം നൽകണമെന്നും വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു. ആയുഷ് സിങ് കാന്റീനിൽ പതിവായി അനധികൃതമായെത്തി ഭക്ഷണം കഴിക്കാറുണ്ടെന്നാണ് അദ്ധ്യാപകൻ പറയുന്നത്. എന്നാൽ സംഭവം വിദ്യാർത്ഥികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP