Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളെ ഒരൊറ്റെണ്ണത്തിനെ പോലും കാമ്പസിനുള്ളിൽ കണ്ടു പോകരുത്; ഫെബ്രുവരി 14ന് ക്ലാസ്സുകളോ പരീക്ഷകളോ ഉണ്ടായിരിക്കുന്നതല്ല; വാലന്റൈൻസ് ദിനത്തിൽ കാമ്പസിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ നടപടി എടുക്കും; ലക്‌നൗ സർവ്വകലാശാലയുടെ ഉത്തരവിൽ കണ്ണു തള്ളി കുട്ടികളും

നാളെ ഒരൊറ്റെണ്ണത്തിനെ പോലും കാമ്പസിനുള്ളിൽ കണ്ടു പോകരുത്; ഫെബ്രുവരി 14ന് ക്ലാസ്സുകളോ പരീക്ഷകളോ ഉണ്ടായിരിക്കുന്നതല്ല; വാലന്റൈൻസ് ദിനത്തിൽ കാമ്പസിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ നടപടി എടുക്കും; ലക്‌നൗ സർവ്വകലാശാലയുടെ ഉത്തരവിൽ കണ്ണു തള്ളി കുട്ടികളും

ലക്‌നൗ: വാലന്റൈൻസ് ദിനത്തിൽ ഒരൊറ്റ വിദ്യാർത്ഥിയെ പോലും കാമ്പസിൽ കണ്ടു പോകരുതെന്ന് ലക്‌നൗ സർവ്വകലാശാല. നാളെ സർവ്വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സർവ്വകലാശാല അധികൃതർ. ഫെബ്രുവരി 14ന് ക്ലാസ്സുകളോ പരീക്ഷകളോ ഉണ്ടായിരിക്കുന്നതല്ലെന്നും സസർവ്വകലാശാല അധികൃതർ വ്യക്തമാക്കി.

ശിവരാത്രിയുടെ പേരു പറഞ്ഞാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സർക്കുലറിലെ ആദ്യ ഖണ്ഡികയിൽ തന്നെ സർവ്വകലാസാലയ്ക്ക് വാലന്റൈൻസ് ദിനത്തോടുള്ള വിരോധം പ്രകടമാണ്.

അന്നേ ദിവസം യാതൊരു വിധ സാംസ്‌കാരിക പരിപാടികളും കാമ്പസിലുണ്ടായിരിക്കുന്നതല്ലെന്നും അതിനാൽ തന്നെ കുട്ടികളെ കാമ്പസിൽ കണ്ട് പോവരുതെന്നാണ് ലക്നൗ സർവ്വകലാശാലയുടെ ഉത്തരവ്.

കാമ്പസിൽ അന്നേ ദിവസം വരുന്നവർക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുമെന്നും കുട്ടികളെ കാമ്പസിലയക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

'പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തിൽപ്പെട്ട് കഴിഞ്ഞ കുറെ വർഷങ്ങളായി വാലന്റൈൻസ് ദിനം ആഘോഷിക്കുന്നു. മഹാശിവരാത്രിയായതിനാൽ നാളെ അവധിയായിരിക്കും' എന്നാണ് സർക്കുലറിന്റെ തുടക്കത്തിൽ പറയുന്നത്.

'ക്ലാസ്സുകളോ പരീക്ഷകളോ അന്നേ ദിവസം ഉണ്ടായിരിക്കുന്നതല്ല. മാത്രമല്ല യാതൊരു വിധ സാംസ്‌കാരിക പരിപാടികളും കാമ്പസിലുണ്ടായിരിക്കുന്നതല്ല'. അതിനാൽ തന്നെ കുട്ടികളെ ഒരു സാഹചര്യത്തിലും കാമ്പസിൽ കണ്ട് പോവരുതെന്നും സർക്കുലർ ശട്ടം കെട്ടുന്നു.

മാത്രമല്ല വാലന്റൈൻസ് ദിനത്തിൽ കുട്ടികളെ രക്ഷിതാക്കൾ കോളേജിലയക്കരുതെന്നും നിയമം ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരേ നടപടിയുണ്ടാവുമെന്നും സർക്കുലർ നിർദേശിക്കുന്നു.

വാലന്റൈൻസ് ദിനത്തിൽ കാമ്പസിൽ സമ്മാനപ്പൊതികളോ പൂക്കളോ കൊണ്ട് വരരുതെന്ന് കഴിഞ്ഞ വർഷം ലക്നൗ സർവ്വകലാശാല ഉത്തരവിറക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP