Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ഹോട്ട്സ്പോട്ടുകൾക്ക് മുസ്ലിം പള്ളികളുടെ പേര് നൽകി യോഗി സർക്കാർ; ലക്നൗവിലെ എട്ട് പോട്ടസ്‌പോട്ടുകൾക്ക് മുസ്ലിം നാമം; തബ് ലീഗ് നേതാക്കൾ രോഗം പരത്തിയതെന്നും പ്രചരണം; എതിർത്ത് കോൺഗ്രസും

മറുനാടൻ ഡെസ്‌ക്‌

കോവിഡ് ഹോട്ട്സ്പോട്ടുകൾക്ക് മുസ്ലിം പള്ളികളുടെ പേര് നൽകിയ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി വിവാദമാകുന്നു. ലക്നൗവിലെ 18 ഹോട്ട്സ്പോട്ടുകളിൽ എട്ടെണ്ണത്തിനാണ് മുസ്ലിം പള്ളികളുടെ പേര് നൽകിയത്. അതേസമയം കോവിഡ് നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട യോഗി ആദിത്യനാഥിന്റെ ബിജെപി സർക്കാർ വർഗീയധ്രുവീകരണമുണ്ടാക്കി ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ് എന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു ദ പ്രിന്റിനോട് പറഞ്ഞു.

അതേസമയം പോസിറ്റീവ് കേസുകളുള്ള മേഖലകളായതുകൊണ്ടാണ് പള്ളികളുടെ പേര് നൽകിയതെന്നും ഇതിൽ വർഗീയതയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ലക്നൗവിൽ ഇതുവരെ 214 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ എട്ട് പുതിയ കേസുകൾ വന്നു. ലക്നൗവിലെ സദർ ബസാറിലുള്ള ഹോട്ട്സ്പോട്ട് മേഖലകൾ മസ്ജിദ് അലി ജാനും സമീപപ്രദേശങ്ങളും എന്നാണ് അറിയപ്പെടുന്നത്. മുഹമ്മദീയ മസ്ജിദ്, കജൂർവാലി മസ്ജിദ് എന്നിങ്ങനെയെല്ലാമാണ് കോവിഡ് ഹോട്ട്സ്പോട്ടുകൾക്ക് പേര് നൽകിയിരിക്കുന്നത്.

തബ്ലീഗി ജമാത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ് സംസ്ഥാനത്ത് കോവിഡ് വ്യാപിപ്പിച്ചത് എന്ന പ്രചാരണമാണ് യോഗി സർക്കാർ നൽകുന്നത് എന്ന പരാതിയുണ്ട്. കോവിഡ് രോഗികളെ സാമുദായികാടിസ്ഥാനത്തിൽ കാണരുതെന്ന കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശത്തെ അവഗണിക്കുന്നതാണ് യോഗി സർക്കാരിന്റെ സമീപനമെന്നും ആരോപണമുണ്ട്. ഡൽബി സർക്കാരിന്റെ ഡെയ്‌ലി കോവിഡ് ബുള്ളറ്റിനുകളിൽ നിന്ന് നിസാമുദ്ദീൻ മർക്കസിനെ പരാമർശിക്കണമെന്ന് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ആവശ്യപ്പെടുകയും തുടർന്ന് സർക്കാർ പിന്നീടുള്ള ബുള്ളറ്റിനുകളിൽ ഇത് ഒഴിവാക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP