Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അക്കൗണ്ടന്റിന് കോവിഡ്-19 സ്ഥിരീകരിച്ചു; ലഖ്‌നൗ ചീഫ് മെഡിക്കൽ ഓഫീസറുടെ കാര്യാലയം അടച്ചു

അക്കൗണ്ടന്റിന് കോവിഡ്-19 സ്ഥിരീകരിച്ചു; ലഖ്‌നൗ ചീഫ് മെഡിക്കൽ ഓഫീസറുടെ കാര്യാലയം അടച്ചു

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ ചീഫ് മെഡിക്കൽ ഓഫീസിലെ അക്കൗണ്ടന്റിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ലഖ്‌നൗ ചീഫ് മെഡിക്കൽ ഓഫീസറുടെ കാര്യാലയം അടച്ചു. കെട്ടിടം അണുവിമുക്തമാക്കുന്നത് വരെ രണ്ടു ദിവസം സിഎംഒ വീട്ടിൽ നിന്ന് ജോലി ചെയ്യും. വ്യാഴാഴ്ച തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാൾ റെഡ് ക്രോസ് സൊസൈറ്റി സെന്ററിൽ സ്വയം പരിശോധന നടത്തുകയായിരുന്നു. ശനിയാഴ്ചയാണ് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ച് പരിശോധനാഫലം വന്നത്. ഇതേതുടർന്ന് അക്കൗണ്ടന്റുമായി സമ്പർക്കം പുലർത്തിയ 15 ഉദ്യോഗസ്ഥരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് സിഎംഒ ഡോ.നരേന്ദ്ര അഗർവാൾ അറിയിച്ചു.

ഓഫീസിന്റെ രണ്ടാംനിലയിൽ ദേശീയ ആരോഗ്യ മിഷനുമായി ബന്ധപ്പെട്ട ജോലികൾക്കായാണ് അക്കൗണ്ടിനെ നിയോഗിച്ചിരുന്നത്. അതേസമയം വി ഐ പി സുരക്ഷയിൽ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനടക്കം 11 പൊലീസ് ഉദ്യോഗസ്ഥർക്ക് ഇവിടെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വാർഡിൽ നിയമിതനായ സീനിയർ ഫാക്കൽറ്റി അംഗം ഉൾപ്പെടെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ (കെജിഎംയു) മൂന്ന് ഡോക്ടർമാർക്കും അസുഖം സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതുവരെ 29 കെജിഎംയു സ്റ്റാഫിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP