Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണയവിവാഹത്തെ തുടർന്ന് പകപോക്കൽ; വധുവിന്റെ ബന്ധുക്കൾ വരന്റെ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി

പ്രണയവിവാഹത്തെ തുടർന്ന് പകപോക്കൽ; വധുവിന്റെ ബന്ധുക്കൾ വരന്റെ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി

സ്വന്തം ലേഖകൻ

സിന്ധനൂർ: പ്രണയവിവാഹത്തിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ വരന്റെ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി. കർണാടകയിൽ സിന്ധന്നൂരിലാണ് സംഭവം. വരൻ മൗനേഷയുടെ അമ്മ സുമിത്ര(55), സഹോദരന്മാരായ നാഗരാജ(38), ഹനുമേശ(40), സഹോദരി ശ്രീദേവി(30), പിതാവ് ഈരപ്പ(65) എന്നിവരാണ് കൊല്ലപ്പെട്ടത്.

മൗനേഷയും മഞ്ജുളയും തമ്മിലുന്ന പ്രണയ വിവാഹമാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എട്ട് മാസം മുമ്പ് ഗഡാഗിൽ വച്ച് ഇവർ രഹസ്യമായി വിവാഹം കഴിച്ചിരുന്നു. എന്നാൽ മഞ്ജുളയുടെ കുടുംബാംഗങ്ങൾ ഈ വിവാഹത്തെ അംഗീകരിച്ചിരുന്നില്ല. സംഭവത്തിൽ മഞ്ജുളയുടെ കുടുംബത്തിലെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP