Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

കോൺഗ്രസുമായി കൈകോർത്തതോടെ എല്ലാം നശിച്ചു; സിദ്ധരാമയ്യ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി

കോൺഗ്രസുമായി കൈകോർത്തതോടെ എല്ലാം നശിച്ചു; സിദ്ധരാമയ്യ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കോൺ​ഗ്രസുമായുള്ള സഖ്യം ഒരു കെണിയായിരുന്നു എന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി. സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയിൽ നേടിയ ജനപ്രീതി, കോൺഗ്രസുമായി സഖ്യം ചേരുകയും സർക്കാർ രൂപവത്കരിക്കുകയും ചെയ്തതോടെ തനിക്ക് നഷ്ടമായെന്നും അ​ദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി. പോലും തന്നെ അത്രത്തോളം വഞ്ചിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു.

സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയിൽ നേടിയ ജനപ്രീതി, ബിജെപിക്ക് അധികാരം കൈമാറാത്തതിന്റെ പേരിൽ നടത്തിയ വലിയ പ്രചാരണങ്ങളെയും അതിജീവിച്ച് 12 വർഷം തകരാതെ സൂക്ഷിച്ചു. എന്നാൽ കോൺഗ്രസുമായി കൈകോർത്തതോടെ എല്ലാം നശിച്ചു- കുമാരസ്വാമി മൈസുരൂവിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

അതേസമയം കുമാരസ്വാമിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി സിദ്ധരാമയ്യ രംഗത്തെത്തി. കള്ളം പറയാൻ വിദഗ്ധനാണെന്നും കണ്ണീരൊഴുക്കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സംസ്‌കാരമാണെന്നും സിദ്ധരാമയ്യ വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP