Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

ഏത് സമയവും സൈനിക ക്ഷേമത്തെ കുറിച്ച് ഊറ്റം കൊള്ളുന്നവർ ഈ ജവാന്റെ വാക്കുകൾ കേൾക്കുമോ? അതിർത്തിയിലെ സൈനികർക്ക് കിട്ടേണ്ട ഭക്ഷ്യസാധനങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർ മറിച്ചുവിൽക്കുന്നുവെന്ന് ആരോപണം; കേന്ദ്ര സർക്കാറിനെതിരെ വിമർശനം നീണ്ടപ്പോൾ ജവാന്റേത് മദ്യലഹരിയിലുള്ള പുലമ്പലെന്ന് ബിഎസ്എഫ്

ഏത് സമയവും സൈനിക ക്ഷേമത്തെ കുറിച്ച് ഊറ്റം കൊള്ളുന്നവർ ഈ ജവാന്റെ വാക്കുകൾ കേൾക്കുമോ? അതിർത്തിയിലെ സൈനികർക്ക് കിട്ടേണ്ട ഭക്ഷ്യസാധനങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർ മറിച്ചുവിൽക്കുന്നുവെന്ന് ആരോപണം; കേന്ദ്ര സർക്കാറിനെതിരെ വിമർശനം നീണ്ടപ്പോൾ ജവാന്റേത് മദ്യലഹരിയിലുള്ള പുലമ്പലെന്ന് ബിഎസ്എഫ്

ന്യൂഡൽഹി: സൈനികരുടെ ക്ഷേമത്തെ കുറിച്ച് 24 മണിക്കൂറും വാചാലരാകുന്നവരാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. ഇതിന്റെ പേരിൽ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമമുണ്ടായതായും വിമർശനം ഉയർന്നിരുന്നു. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച സൈന്യത്തിലെ പട്ടിണിയെ കുറിച്ചാണ്. അതിർത്തിയിൽ ജോലി ചെയ്യുന്ന ഒരു ജവാന്റെ ദുരവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ഇതേക്കുറിച്ച് ചർച്ചയായത്. സൈനികരുടെ ദുരിതാവസ്ഥ വെളിപ്പെടുത്തി കശ്മീരിലെ ബിഎസ്എഫ് ജവാൻ തേജ് ബഹദൂർ യാദവാണ് ഫേസ്‌ബുക്ക് വീഡിയോ പുറത്തുവിട്ടത്. തങ്ങൾക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന പരാതിയുമായാണ് തേജ് ബഹദൂറിന്റെ വീഡിയോ. തങ്ങൾക്കുള്ള അവശ്യസാധനങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർ വിപണിയിൽ മറിച്ചു വിൽക്കുകയാണെന്നും തേജ് ആരോപിക്കുന്നു.

തേജ് ബഹദൂറിന്റെ വാക്കുകൾ ഇങ്ങനെ: ദയവ് ചെയ്ത് എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യണം. ഞങ്ങളുടെ ദുരിതജീവിതം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ സഹായിക്കണം. മഞ്ഞുമൂടി കിടക്കുന്ന മേഖലകളിൽ രാവിലെ ആറ് മണി മുതൽ ഉച്ചതിരിഞ്ഞ് അഞ്ച് മണി വരെയാണ് ജോലി. മഞ്ഞുണ്ടായാലും മഴയുണ്ടായാലും കൊടുങ്കാറ്റുണ്ടായാലും അതിനെ വകവെക്കാതെ പ്രതിദിനം പതിനൊന്ന് മണിക്കൂറോളം നിൽക്കുന്നു. ഒഴിഞ്ഞ വയറുമായി ഉറങ്ങാൻ നിർബന്ധിതരായ നിരവധി സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

Stories you may Like

പ്രഭാത ഭക്ഷണമായി ചായക്കൊപ്പം ലഭിക്കുന്നത് ഒരു പരാന്തയാണ് (ഉത്തരേന്ത്യൻ വിഭവം). ഉദ്യോഗസ്ഥർ ഞങ്ങളോട് കാണിക്കുന്ന അതിക്രമങ്ങൾ നിങ്ങളെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സർക്കാരിനെ ഞങ്ങൾ കുറ്റപ്പെടുത്തില്ല. സർക്കാർ ആവശ്യമായതെല്ലാം ലഭ്യമാക്കുന്നുണ്ട്. എന്നാൽ ഉന്നത അധികൃതർ എല്ലാം വിപണിയിൽ വിറ്റ് പണം കൈക്കലാക്കുന്നു. എവിടേക്കാണ് സാധനങ്ങളെല്ലാം പോകുന്നത്? ആരാണ് വിൽക്കുന്നത്? ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷിക്കണമെന്നാണ് എന്റെ വിനീതമായ അപേക്ഷ.

ഈ പരിപ്പ്കറിയിൽ മഞ്ഞളും ഉപ്പും മാത്രമേ ഉള്ളൂ. ഒരു രുചിയുമില്ല. പത്ത് ദിവസമായി ഇതേ ഭക്ഷണമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ഈ ഭക്ഷണം കഴിച്ചിട്ട് ഒരു ബിഎസ്എഫ് ജവാൻ പത്ത് മണിക്കൂർ നേരം ജോലി ചെയ്യാൻ കഴിയുമോ? തേജ് ബഹദൂർ ചോദിക്കുന്നു. വീഡിയോ പോസ്റ്റ് ചെയ്ത ശേഷം താൻ ജീവനോടെ ഉണ്ടാകുമോയെന്ന് ഉറപ്പില്ലെന്നും തേജ് ബഹദൂർ പറയുന്നു.

എന്തായാലും തേജിന്റെ വീഡിയോയിക്ക് ഉടനടി തന്നെ പ്രതികരണവും ഉണ്ടായി. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഇതിനിടെ വിശദീകരണവുമായി ബിഎസ്എഫും രംഗത്തുവന്നു. വിവാദപരമായ വിഡിയോ പോസ്റ്റ് ചെയ്ത ടി.ബി. യാദവ് സേനയ്ക്കുള്ളിലെ സ്ഥിരം പ്രശ്‌നക്കാരനും കടുത്ത മദ്യപാനിയുമാണെന്നാണ് ബിഎസ്എഫ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

സൈനികനെന്ന നിലയിൽ വളരെ മോശം സേവന ചരിത്രമാണ് യാദവിനുള്ളതെന്നും സർവീസിൽ കയറിയ കാലം മുതൽ ഇയാൾ സ്ഥിരം അച്ചടക്ക നടപടികൾക്ക് വിധേയനാകാറുണ്ടെന്നും ബിഎസ്എഫ് അറിയിച്ചു. അനുവാദം കൂടാതെ പുറത്തുപോകുന്നതുൾപ്പെടെ വിവിധ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ടിട്ടുള്ള സ്ഥിരം പ്രശ്‌നക്കാരനാണ് യാദവ്. മാത്രമല്ല, ഇയാൾ തികഞ്ഞ മദ്യപാനിയും മുതിർന്ന ഓഫിസർമാരോടുള്ള മോശം പെരുമാറ്റത്തിന് അച്ചടക്ക നടപടികൾക്ക് വിധേയനായിട്ടുള്ള ആളുമാണ്. അതുകൊണ്ടുതന്നെ മുതിർന്ന ഓഫിസർമാരുടെ സ്ഥിരം നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥനാണ് യാദവെന്നും ബിഎസ്എഫ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അതേസമയം, അതിർത്തിയിൽ സേവനം ചെയ്യുന്ന സൈനികരുടെ ക്ഷേമത്തിന് മുന്തിയ പരിഗണനയാണ് ബിഎസ്എഫ് നൽകിവരുന്നതെന്നും അവർ വ്യക്തമാക്കി. ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ അത് അന്വേഷിക്കും. യാദവിന്റെ പൂർവചരിത്രം മോശമാണെങ്കിലും ഇയാളുടെ പരാതിയിൽ കഴമ്പുണ്ടോയെന്ന് അന്വേഷിക്കുന്നതിനായി ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും ബിഎസ്എഫ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP