Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്‌സഭാ സെക്രട്ടറിയേറ്റിൽ ഇന്ന് മുതൽ പ്ലാസ്റ്റികിന് വീണ്ടും വിലക്ക്; പാർലമെന്റ് ഹൗസ് കോംപ്ലക്‌സിലെ പ്ലാസ്റ്റിക് നിരോധനം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ആഹ്വാനത്തിന് പിന്നാലെ

ലോക്‌സഭാ സെക്രട്ടറിയേറ്റിൽ ഇന്ന് മുതൽ പ്ലാസ്റ്റികിന് വീണ്ടും വിലക്ക്; പാർലമെന്റ് ഹൗസ് കോംപ്ലക്‌സിലെ പ്ലാസ്റ്റിക് നിരോധനം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ആഹ്വാനത്തിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്സഭ സെക്രട്ടേറിയറ്റിൽ ഇന്ന് മുതൽ വീണ്ടും പ്ലാസ്റ്റിക് നിരോധനം. ഉപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികൾക്കും മറ്റു പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കുമാണ് വിലക്ക്. എല്ലാ ഓഫീസർമാരും സ്റ്റാഫ് അംഗങ്ങളും പാർലമന്റ് ഹൗസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഓഫീസുകളും നിർദ്ദേശം അനുസരിക്കണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിട്ടു. രാജ്യം പ്ലാസ്റ്റിക് മുക്തമാക്കുക എന്ന പ്രധാനമന്ത്രി നരേേ്രേന്ദമാദിയുടെ ലക്ഷ്യം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് ഈ തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു.

സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പൊതുജനങ്ങളോട് പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പിന്മാറാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. അടുത്ത ഒക്ടോബർ രണ്ടിന് മുമ്പ് ഇത് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP