Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത് എട്ടിനെതിരെ 287 വോട്ടുകൾക്ക്; കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതോടെ; അർബൻ മാവോയിസ്റ്റുകളോട് ഒരു ദയയുമുണ്ടാകില്ലെന്ന് അമിത്ഷാ; പ്രധാന കുറ്റക്കാർ കോൺഗ്രസ് എന്ന് ഒവൈസി

പ്രതിപക്ഷ പ്രതിഷേധത്തിനിടെ യുഎപിഎ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത് എട്ടിനെതിരെ 287 വോട്ടുകൾക്ക്; കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതോടെ; അർബൻ മാവോയിസ്റ്റുകളോട് ഒരു ദയയുമുണ്ടാകില്ലെന്ന് അമിത്ഷാ; പ്രധാന കുറ്റക്കാർ കോൺഗ്രസ് എന്ന് ഒവൈസി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിൽ ലോക്സഭ യു.എ.പി.എ. ഭേദഗതി ബിൽ പാസാക്കി. കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോയതിനെ തുടർന്ന് എട്ടിനെതിരെ 287 വോട്ടുകൾക്കാണ് ഭീകരവിരുദ്ധ നിയമഭേദഗതി ലോക്സഭയിൽ പാസായത്. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് കൂടുതൽ അധികാരം നൽകുന്നതുൾപ്പെടെയുള്ള ഭേദഗതികളാണ് യു.എ.പി.എ. ബില്ലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്നാൽ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്.

യു.എ.പി.എ. നിയമഭേദഗതിയെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ ശക്തമായി എതിർത്തു. നിയമ വിരുദ്ധ പ്രവർത്തന നിരോധന ബിൽ ആദ്യം കൊണ്ടുവന്നത് കോൺഗ്രസ് സർക്കാർ ആണെന്നും ബിജെപി ഈ ബില്ലിൽ ഭേദഗതി വരുത്തുക മാത്രമാണ് ചെയ്തതെന്നും അമിത് ഷാ വ്യക്തമാക്കി. ചില സംഘടനകളെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിട്ട് കാര്യമില്ലെന്നും വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. യു.എസും പാക്കിസ്ഥാനും ചൈനയും യൂറോപ്യൻ യൂണിയനുമെല്ലാം ഇത്തരം നടപടികൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഭീകരസംഘടനയെ നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല, കാരണം, ഒരു ഭീകരവാദിക്ക് വളരെ എളുപ്പത്തിൽ മറ്റൊരു സംഘടനയുണ്ടാക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു. പ്രത്യയശാസ്ത്രത്തിന്റെ പേരിൽ അർബൻ മാവോയിസം പ്രോത്സാഹിപ്പിക്കുന്നവരോട് സർക്കാർ ഒരു ദയയും കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൃണമൂൽ എംപി. മഹുവ മോയിത്ര, എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഒവൈസി തുടങ്ങിയവർ ബില്ലിനെ എതിർത്ത് സംസാരിച്ചു. യു.എ.പി.എ. നടപ്പാക്കിയ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചാണ് ഒവൈസി സംസാരിച്ചത്. അധികാരത്തിലിരിക്കുമ്പോൾ ബിജെപി.യെക്കാൾ വലിയവരാകുന്ന കോൺഗ്രസ്, പ്രതിപക്ഷത്തിരിക്കുമ്പോൾ മുസ്ലിംങ്ങളുടെ വല്ല്യേട്ടൻ ചമയുകയാണെന്ന് ഒവൈസി പറഞ്ഞു. യു.എ.പി.എ. നടപ്പാക്കിയത് കോൺഗ്രസാണെന്നും അവരാണ് ഇതിൽ പ്രധാന കുറ്റക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകര പ്രവർത്തനങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയേയും 'ഭീകരൻ' എന്ന് പരിഗണിക്കാനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. നിലവിൽ ഗ്രൂപ്പുകളേയോ സംഘടനകളേയോ മാത്രമേ ഭീകര സംഘടന എന്ന് മുദ്ര കുത്താനാകുകയുള്ളൂ. പുതിയ ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ ദേശീയ അന്വേഷണ ഏജൻസിക്ക് ഭീകര പ്രവർത്തനങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയെ ഭീകരനായി പരിഗണിക്കാനുള്ള അധികാരം ലഭിക്കും. ഒപ്പം എൻഐഎയുടെ ഡയറക്ടർ ജനറലിന് ഭീകരനെന്ന് സംശയിക്കുന്ന വ്യക്തിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അധികാരവും ബിൽ നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP